എവറസ്റ്റിന്റെ സ്വന്തം ‘ഹിമപ്പുലി’ കൊടുമുടികൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി

ഓക്‌സിജൻ സിലിണ്ടറില്ലാതെ 10 തവണ  എവറസ്റ്റ്‌ കൊടുമുടി കയറിയ ഐതിഹാസിക പർവതാരോഹകൻ ആങ്‌ റിത ഷെർപ(72) അന്തരിച്ചു.  കരൾ രോഗമടക്കം വിവിധ രോഗങ്ങളുണ്ടായിരുന്നു. തന്റെ സാഹസിക പ്രവർത്തനങ്ങൾ കാരണം  ‘ഹിമപ്പുലി’ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

1983 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ 10 തവണയാണ്‌ ആങ്‌ റിത ഓക്‌സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ എവറസ്റ്റ്‌ കീഴടക്കിയത്‌. ഏറ്റവും കൂടുതൽ തവണ ഓക്‌സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ്‌ കീഴടക്കിയതിന്‌ ഗിന്നസ് റെക്കോഡും  സ്വന്തമാക്കി. ശൈത്യകാലത്ത്‌ ഓക്‌സിജൻ സിലിണ്ടറില്ലാതെ ആദ്യമായി എവറസ്റ്റ്‌ കയറിയതിന്റെ(1987) റെക്കൊഡും ഇദ്ദേഹത്തിനാണ്‌. മുന്ന്‌ മക്കളുണ്ട്‌.

Share this news

Leave a Reply

%d bloggers like this: