കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഡബ്ലിനിൽ നിശാപാർട്ടി : ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗാർഡ

കോവിഡ് -19 വ്യാപനം ഡബ്ലിനിൽ ശകത്മായി തുടരുകയാണ്. കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് മൂന്നാമത്തെ ലെവലിലാണ് ഡബ്ലിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. രോഗ വ്യാപനം തടയാൻ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്.

എന്നാൽ ഇതിനു വിപരീതമായ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഡബ്ലിനിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നിശാപാർട്ടി സംഘടിപ്പിച്ചതായാണ് റിപ്പോർട്ട്‌.

ഡബ്ലിനിലെ ഒലിവർ ബോണ്ട് സ്ട്രീറ്റിലാണ് നിശാപാർട്ടി നടന്നത്. പ്രദേശത്തെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന് പുറത്തായിട്ടാണ് പാർട്ടി നടത്തിയത്. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു നടത്തിയ പരിപാടിക്കെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രദേശവാസികൾ ഡബ്ലിൻ സിറ്റി കൗൺസിലിനു പരാതി നൽകിയിട്ടുണ്ടെന്നാണ് സൂചന.

ശനിയാഴ്ച രാത്രി ഒലിവർ ബോണ്ട് സ്ട്രീറ്റിൽ നടന്ന പാർട്ടിയിൽ നൂറോളം പേർ പങ്കെടുത്തുവെന്നാണ് ഗാർഡയുടെ പ്രാഥമിക നിഗമനം. പ്രദേശത്ത് പട്രോളിംഗ് നടത്തിയ ഗാർഡ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് പാർട്ടിക്ക് എത്തിയ ആളുകൾ രാത്രി 11 മണിയ്ക്ക് പിരിഞ്ഞു പോയത്.

ഈ പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
സമൂഹത്തിന് തെറ്റായ മാതൃകയാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്.
പാർട്ടിയുടെ നടത്തിയ ആളിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: