കോവിഡ് കാലത്ത് ഗാർഡയ്ക്ക് നേരിടേണ്ടി വരുന്നത് കടുത്ത തുപ്പൽ ഭീഷണി : വ്യത്യസ്തവും വിവാദവുമായ നടപടികൾ സ്വീകരിച്ച് ഗാർഡയും

ഗാർഡയ്ക്കു നേരെയുള്ള തുപ്പൽ (സ്പിറ്റ്) വർധിക്കുന്നതായി റിപ്പോർട്ട്‌. കോവിഡ് -19 ആരംഭിച്ചതു മുതൽ ഇതിന്റെ തോത് വർധിച്ചുവെന്നാണ് ഗാർഡയുടെ കണ്ടെത്തൽ. ഇവരിൽ 14%-ത്തിലധികം പേർ മാനസിക പ്രശ്നങ്ങൾ ഉള്ളവരാണ്.

ഇതിനെതിരെ സ്പിറ്റ് ഹൂഡുകൾ/ ആന്റി-സ്പിറ്റ് ഗാർഡുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാർഡ.
ഗാർഡയ്ക്കു നേരെ മനപൂർവ്വം തുപ്പുകയോ ചുമക്കുകയോ ചെയ്യുന്നതു തടയാനാണ്‌ ഈ ഉപകരണം ഉപയോഗിക്കുക.

സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തുന്ന ഇത്തരക്കാരുടെ തലയിൽ ബലമായി ഈ കവറിഗ് / ആന്റി സ്പിറ്റ് ഗാർഡ് സ്ഥാപിക്കും. 14 വയസ്സ് പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ അഞ്ചോളം കുട്ടികളിലും ആന്റി സ്പിറ്റ് ഗാർഡ് ഉപയോഗിച്ചു.

ആന്റി സ്പിറ്റ് ഗാർഡുകളുടെ ഉപയോഗത്തിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും പോലീസിംഗ് അതോറിറ്റിയും വിമർശങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ ഉപയോഗം എത്രയും വേഗം നിർത്തലാക്കണമെന്നും ഈ സംഘടനകൾ അറിയിച്ചിട്ടുണ്ട്.

ഈ വർഷം മാർച്ച് മുതൽ 104 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അവകാശം തൊഴിലിടങ്ങളിൽ തൊഴിലാളികൾക്കുണ്ട്. തൊഴിലാളികളെന്ന നിലയിൽ ഗാർഡയ്ക്കും ഇതിനുള്ള അർഹതയുണ്ടെന്ന് ഗാർഡ വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: