ഡബ്ലിൻ സിറ്റി കൗൺസിലർ റിയൽ എസ്റ്റേറ്റ് ഏജന്റോ???

എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുന്ന തരത്തിലേക്ക് കൗൺസിലർ അധപ്പതിച്ചെന്ന് ആക്ഷേപം. സ്ഥല കച്ചവടത്തിനുവേണ്ടി വാടകക്കാരനെ താമസസ്ഥലത്തു നിന്നും മാറ്റി പാർപ്പിക്കാൻ കൗൺസിലർ ശ്രമിച്ചതിനെ തുടർന്നാണ് ഈ ആക്ഷേപം. ഈ വിഷയത്തിൽ ഫൈൻ ഗെയിൽ കൗൺസിലർ Danny Byrne ഡബ്ലിൻ സിറ്റി കൗൺസിൽ നിയമപ്രകാരം പെരുമാറ്റച്ചട്ടം ലംഘിച്ചതായി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്.
   
എച്ച് എ പി വാടകക്കാരൻ താമസിച്ചിരുന്ന വീടും വസ്തുവകകളും വിൽക്കുന്നതിന് കൗൺസിലർ നിയമവിരുദ്ധമായി ഇടപെട്ടു. 
ഇതിനായി അവിടെ താമസിച്ചുകൊണ്ടിരുന്ന വാടകക്കാരനെ മറ്റൊരു താമസ
സ്ഥലത്തേക്ക് മാറ്റാൻ വേണ്ട ശ്രമങ്ങൾ Byrne നടത്തി.

വാടകക്കാരനെ അവിടെ നിന്നും മാറ്റി വസ്തു കച്ചവടം നടത്തുന്നതിന് എസ്റ്റേറ്റ് ഏജന്റിനെപ്പോലെ കൗൺസിലർ പെരുമാറിയെന്ന് ഡബ്ലിൻ സിറ്റി കൗൺസിലിന്റെ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഭവനരഹിതനാകില്ലെന്ന് ഉറപ്പുവരുത്താൻ വാടകക്കാരന് ബദൽ താമസസൗകര്യം കണ്ടെത്താൻ മാത്രമാണ് താൻ ശ്രമിച്ചതെന്ന് ബൈറൺ ഇതിനോടകം പ്രതികരിച്ചു.

കഴിഞ്ഞ വർഷം കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബൈറൺ, ഒരു എച്ച്എപി വാടകക്കാരനെക്കുറിച്ച് അന്വേഷിക്കാൻ ജൂൺ ആദ്യം കൗൺസിലിന്റെ ഭവന സഹായ പെയ്‌മെന്റ് (എച്ച്എപി) വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. താൻ ജോലി ചെയ്ത സ്ഥലത്തെ ഒരു വിൽപ്പന ഇടപാട് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നതായി അദ്ദേഹം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും എത്തിക്സ് റിപ്പോർട്ടിൽ പറയുന്നു.

ഡബ്ലിൻ സിറ്റി കൗൺസിൽ വാടകക്കാരന്റെ എച്ച്എപി അപേക്ഷയെക്കുറിച്ച് Byrne തിരക്കിയതായും റിപ്പോർട്ടുണ്ട്.
വാടകക്കാരന്റെ എച്ച്‌എപി അപേക്ഷയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് മുമ്പ് വാടകക്കാരന്റെ അനുമതി ആവശ്യമാണെന്ന് കൗൺസിലിന്റെ എച്ച്‌എപി വിഭാഗത്തിന്റെ തലവൻ ഉപദേശിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. തുടർന്ന് Byrne ജൂൺ 17, 18 തീയതികളിൽ ഇതുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് തേടിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ചട്ടലംഘനം ശരിവെക്കുന്നതാണെന്ന് എത്തിക്സ് റിപ്പോർട്ടിൽ പറയുന്നു.

Share this news

Leave a Reply

%d bloggers like this: