വായുമലിനീകരണം : അയർലണ്ടിൽ പ്രതിവർഷം ജീവൻ നഷ്ടമാകുന്നത് 1,300-ലധികം പേർക്ക്

ഊഷ്‌മളമായ കാലാവസ്ഥയും ആസ്വാദനോന്മുഖവുമായ അന്തരീക്ഷവുമാണ് അയർലണ്ടിന്റെത്. എന്നാൽ അയർലണ്ടിന്റെ ചില പ്രദേശങ്ങളിലെ മലിനീകരണ തോത് ചിന്തിക്കാവുന്നതിനുമപ്പുറമാണ്. വായുമലിനീകരത്തെ തുടർന്ന് 1,300-ലധികം പേർക്കാണ് പ്രതിവർഷം അയർലണ്ടിൽ ജീവൻ നഷ്ടമാകുന്നത്. കഴിഞ്ഞ ആഴ്ചയിൽ പുറത്തുവന്ന റിപ്പോർട്ടുകളിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

2019 ലെ പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA)-യുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ വായുവിന്റെ ഗുണനിലവാരം പൊതുവെ മികച്ചതാണ്. എന്നാൽ പല അവസരങ്ങളിലും വളരെ മോശമായ
സാഹചര്യത്തിലേക്ക് ഇവ നീങ്ങാറുമുണ്ട്.

വാഹനങ്ങളിൽ നിന്നുള്ള പുക, ഖര ഇന്ധനങ്ങൾ കത്തുന്നതിൽ നിന്നുള്ള പുക തുടങ്ങിയവയാണ് വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം. കൽക്കരി, ടർഫ്, ഉണങ്ങാത്ത വിറക്, പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ ജ്വലനം തുടങ്ങി പിന്നെയയും നിരവധി കാരണങ്ങൾ വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.

ഗുണനിലവാരമില്ലാത്ത വായു ശ്വസിക്കുന്നതിലൂടെ അനേകം ആരോഗ്യ പ്രശ്നങ്ങളാണ് ആളുകളിൽ ഉണ്ടാക്കുന്നത്. തലവേദന, ശ്വസന സംബന്ധിയായ രോഗങ്ങൾ, നേത്രരോഗം, ആസ്ത്മ, കരൾ രോഗങ്ങൾ, ഹൃദൃരോഗം തുടങ്ങി നിരവധി രോഗങ്ങൾക്കിത് കാരണമാകുന്നു.

വായുവിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത ദിനംപ്രതി വർധിക്കുകയാണ്. ബദൽ സംവിധാനങ്ങൾ കണ്ടെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.

Share this news

Leave a Reply

%d bloggers like this: