140 വർഷം പഴക്കമുള്ള ഐറിഷ് വിസ്കി ലേലത്തിനെത്തുന്നു

ആഗോളതലത്തിൽ തന്നെ ശ്രദ്ദേയമാണ് അയർലണ്ടിലെ മദ്യനിർമാണ രീതികൾ. പ്രതേകിച്ചും വിസ്കി പോലെയുള്ള മുന്തിയ ഇനങ്ങളുടെ നിർമ്മാണം. ഇനി അതിന് 140 വർഷത്തെ പഴക്കം കൂടി ഉണ്ടെങ്കിലോ??? കെങ്കേമം തന്നെ!!!!

അത്തരത്തിലൊരു വിസ്കിയുടെ ലേലത്തിന് സാക്ഷ്യമാവുകയാണ് അടുത്ത മാസത്തിൽ അയർലൻഡ് നഗരം. 1880-കളിൽ നിർമിക്കപ്പെട്ട അപൂർവ വിസ്കി ബോട്ടിലുകളാണ് ലേലത്തിനെത്തുന്നത്. 12,000 യൂറോയിലധികം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

1784 -1921-നുമിടയിൽ കിൽഡെയറിലെ മദ്യനിർമ്മാണ കേന്ദ്രത്തിൽ വിസ്കി നിർമ്മിച്ചത്. ഈ മദ്യനിർമ്മാണ കമ്പനി നടത്തിയിരുന്ന കാസിഡി കുടുംബമാണ് ഈ അപൂർവ വിസ്കിയുടെ പുറകിൽ.

ഇതിനു സമാനമായ ഒരു ബോട്ടിൽ വിസ്കി കഴിഞ്ഞ വർഷം 23,000 യൂറോയ്ക്ക് ലേലത്തിൽ വിറ്റിരുന്നു. കൗണ്ടി ഡൗണിലെ വാറൻ‌പോയിന്റിലെ Molly’s pub-ലെ ശേഖരണത്തിന്റെ ഭാഗമാണ് ഈ അത്യപൂർവ വിസ്കിയും.

ലേലത്തിന്റെ ആദ്യഘട്ടം ഒക്ടോബർ 5-6 തീയതികളിൽ നടക്കും. ശേഷിക്കുന്നവ വരും മാസങ്ങളിൽ ലേലം ചെയ്യുമെന്നും .
ലേലവക്താവ് Victor Mee പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: