കൊളംബസ് സന്ദർശിച്ച അയർലൻഡിലെ ഗാൽവേ പള്ളിക്ക് എഴുന്നൂറാം പിറന്നാൾ

അയർലണ്ടിലെ ഗാൽവേ സിറ്റിയിൽ പ്രൗഢിയോടെ നിൽക്കുന്ന ഗാൽവേ ചർച്ച്; അതിന്റെ എഴുന്നൂറാം പിറന്നാൾ ആഘോഷിക്കുകയാണ്. സെന്റ് നിക്കോളാസ് ചർച്ചിന്റെ കൊളീജിയറ്റ് ചർച്ചാണ് ഗാൽവേ ചർച്ച്.

1320-ലാണ് ഗാൽവേ ചർച്ച് പണികഴിപ്പിക്കപ്പെട്ടത്. ചർച്ചിന് അകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുള്ള അനവധി ശില്പങ്ങളും കൊത്തുപണികളും ഇവിടെ എത്തുന്നവരെ ഏറെ ആകർഷിക്കുന്നുണ്ട്.

എഴുന്നൂറോളം വർഷം പഴക്കമുള്ള ഈ പള്ളിയിലെ സന്ദർശകരുടെ കൂട്ടത്തിൽ ക്രിസ്റ്റഫർ കൊളംബസും ഉൾപ്പെടുന്നു. 1477-ൽ ഗാൽവേ സന്ദർശന വേളയിൽ കൊളംബസ് പള്ളിസന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുവെന്നാണ് ചരിത്രരേഖകൾ പറയുന്നത്.

700-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഈ ആഴ്ചയിലെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ഏഴു മിനിറ്റ് മണി മുഴക്കും. ലോക പ്രശസ്തരായ പലരുടെയും കാൽപാദങ്ങൾ പതിഞ്ഞ ഇടമാണ് ഗാൽവാനിലെ ഈ പള്ളി.

ഗാൽവാൻ പള്ളിയിലെ കുട്ടികളുടെ രക്ഷാധികാരിയായിരുന്നു Myra-യിലെ സെന്റ് നിക്കോളാസ്. അദ്ദേഹമാണ് സാന്താക്ലോസ് എന്നറിയപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: