ബർഗർ കഴിക്കുമ്പോൾ സൂക്ഷിച്ചോളു; ചിലപ്പോൾ നാക്ക് വീർത്തേക്കാം!!

നിങ്ങൾക്ക് ബർഗർ വളരെയേറെ ഇഷ്ടമാണോ? എന്നാൽ ഇനിമുതൽ ബർഗർ വാങ്ങി കഴിക്കുമ്പോൾ സൂക്ഷിച്ചോളൂ! എപ്പോൾ ബർഗർ കഴിക്കണമെന്ന് തോന്നുന്നുവോ, അപ്പോൾ അമേരിക്കയിലെ കോബി ഫ്രീമാെനെ ഓർക്കുന്നത് നല്ലതായിരിക്കും, ഒന്ന് തുറന്ന് നോക്കുന്നതും!!!

https://youtu.be/0X891knxviQ
വീഡിയോ കാണാം

സംഭവം ഇതാണ്. അമേരിക്കയിലെ ഊട്ട നിവാസിയാണ് 20 വയസ്സുകാരനായ കോബി ഫ്രീമാൻ. അങ്ങനെയിരിക്കെ കക്ഷിക്ക് ബർഗർ തിന്നാൻ കൊതി മൂത്തു. രണ്ടാമതൊന്ന് ആലോചിച്ചില്ല ഓർഡർ ചെയ്തു. ഉടനെ സംഭവം എത്തുകയും ചെയ്തു.

സമയം കളയാതെ ഫ്രീമാൻ ബർഗർ കഴിക്കാൻ ആരംഭിച്ചു. ആദ്യ ബർഗർ അവസാനിക്കാറായപ്പോൾ പക്ഷെ നാവിൽ ഭയങ്കര വേദന. ബാത്ത്റൂമിൽ പോയി പരിശോധിച്ചപ്പോൾ എന്തോ കുത്തിയ പോലെ തോന്നി. സംഭവം സത്യമായിരുന്നു, ഒരു തേനീച്ചയുടെ കുത്ത്.

ബർഗർ പാചകം ചെയ്തപ്പോഴോ അല്ലെങ്കിൽ പാക്ക് ചെയ്തപ്പോഴോ ഇടയിൽ പെട്ട തേനീച്ചയാണ് പണി പറ്റിച്ചത്. എന്തായാലും നിമിഷനേരം കൊണ്ട് ഫ്രീമാന്റെ നാവ് തടിച്ചു പൊങ്ങാൻ തുടങ്ങി. തന്റെ അവസ്ഥ വ്യക്തമാക്കി ഉടൻ ഫ്രീമാൻ ടിക് ടോക്കിൽ ഒരു വീഡിയോ ചെയ്തു.

അവ്യക്തമായ സ്വരത്തിൽ (നാവ് വീർത്തിരിക്കുന്നതുകൊണ്ട്) “ഞാൻ ഒരു ഹാംബർഗർ കഴിക്കുകയായിരുന്നു. പെട്ടന്ന് എന്റെ നാവിൽ ഒരു വേദന അനുഭവപ്പെട്ടു. ബാത്ത്റൂമിൽ പോയി വായ തുറന്നു നോക്കിയപ്പോൾ ഇതാണ് അവസ്ഥ. ആരെങ്കിലും എന്നെ സഹായിക്കൂ,” എന്ന് പറയുന്ന ഫ്രീമാന്റെ വീഡിയോ വൈറലാവാൻ അധിക സമയം വേണ്ടി വന്നില്ല.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അങ്ങനെ ഫ്രീമാന്റെ നാവിന്റെ വീക്കം ലോകം കണ്ടു. പലരും ഫ്രീമാനേ വിളിച്ച് സാന്ത്വനിപ്പിച്ചു. എന്തായാലും രണ്ട് മണിക്കൂറിനുള്ളിൽ ഫ്രീമാന്റെ വിങ്ങിയ നാവ് പഴയപടിയായി. നാവ് വിങ്ങി നിന്നിരുന്ന സമയം വേദനാജനകവും ഭയപ്പെടുത്തുന്നതുമായിരുന്നു എന്ന് ഫ്രീമാൻ പിന്നീട് വ്യക്തമാക്കി. “ഒരു നിമിഷം എനിക്ക് ശ്വസിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതി,” ഫ്രീമാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: