ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; റാഫേൽ നദാലിന് ഇരുപതാം ഗ്രാന്‍ഡ് സ്ലാം കിരീടം

റാഫേല്‍ നദാല്‍ ടെന്നീസ് രാജാവ്. സ്പാനിഷ് താരം റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീട നേട്ടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് യൊകോവിച്ചിനെ 6–0, 6–2, 7–5ന് കീഴടക്കി. പോരാട്ടം രണ്ട് മണിക്കൂറും 41 മിനിറ്റും നീണ്ടു.

നദാലിന്റെ ഇരുപതാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. നേട്ടത്തില്‍ റോജര്‍ ഫെഡററര്‍ക്കൊപ്പമെത്തി. ഫ്രഞ്ച് ഓപ്പണില്‍ പതിമൂന്നാം കിരീടമാണിത്. ഫൈനലില്‍ എത്തിയപ്പോഴെല്ലാം ജേതാവായ ചരിത്രമാണ് മുപ്പത്തിനാലുകാരന്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ മൂന്നുതവണ മാത്രമാണ് കിരീട നഷ്ടം. 2005ലാണ് ആദ്യ ഫ്രഞ്ച് ഓപ്പണ്‍. 2009, 2015, 2016 വര്‍ഷങ്ങളില്‍ കിരീടം നഷ്ടമായി.

Share this news

Leave a Reply

%d bloggers like this: