കൊറോണ സാമൂഹ്യ വ്യാപനം; അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ സ്ഥിതി രൂക്ഷമായാൽ തടയാനാവില്ല! ചീഫ് മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്

അയർലണ്ടിൽ കോവിഡ് -19 സാമൂഹ്യ വ്യാപനം വർധിക്കുന്നുവെന്ന് റിപ്പോർട്ട്‌. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും 825 പേർക്കുകൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച രോഗവ്യാപനത്തിൽ കുറവുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു ലക്ഷത്തിന് 100 കേസുകളിലധികമാണ് കഴിഞ്ഞ 14 ദിവസമായി 20 കൗണ്ടികളിൽ റിപ്പോർട്ട്‌ ചെയ്തത്. 100,00-ന് 108 ആയിരുന്നതിൽ നിന്നും 168 ആയി കഴിഞ്ഞ 14 ദിവസത്തെ ദേശീയ കണക്ക് ഉയർന്നു.

അയർലണ്ടിൽ ഇപ്പോൾ സാമൂഹ്യ വ്യാപനത്തിൽ ഗണ്യമായ വർധനവാണ്‌ ഉണ്ടാകുന്നത്. ഇത് രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് വെല്ലുവിളി ഉയർത്തുകയാണെന്ന് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ CMO അറിയിച്ചു.

ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഓരോ വ്യക്തികളും ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി നഴ്സിംഗ് ഹോമുകളിൽ നിന്നും ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോർട്ട്‌ലോയിസിലെ ഒരു നഴ്‌സിംഗ് ഹോമിൽ രോഗബാധിതരായ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. 30 ലധികം കോവിഡ്-19 കേസുകളാണ് ഈ നഴ്‌സിംഗ് ഹോമിൽ സ്ഥിരീകരിച്ചത്. ഇതിൽ പത്തോളം പേർ ജീവനക്കാരാണ്.

സാമൂഹ്യ വ്യാപനത്തിൽ നിന്നും നഴ്സിംഗ് ഹോമുകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും അവ പൂർണ്ണമായും ഫലപ്രാപ്തിയിൽ എത്തിയില്ല. നഴ്സിംഗ് ഹോമുകളിലും പുറത്തും കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്.

Share this news

Leave a Reply

%d bloggers like this: