അയർലണ്ടിലെ ഇന്ത്യൻ എംബസിയുടെ മുൻപിൽ നടന്ന പ്രതിഷേധ സമരത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസും

ഡബ്ലിൻ: ഇന്ത്യ ഗവൺമെൻറിന്റെ കർഷക ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ എംബസിയുടെ മുൻപിൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐ.ഒ.സി) പങ്കാളിയായി.

പ്രതിഷേധ സമരത്തിന് ഐ.ഒ.സി പ്രസിഡണ്ടന്റ് എം എം ലിങ്ക്വിൻസ്റ്റാർ, വൈസ് പ്രസിഡൻറ് സാൻജോ മുളവരിക്കൽ, ജോയിൻറ് സെക്രട്ടറി ബേസിൽ കെ ബേബി, പഞ്ചാബ് ചാപ്റ്റർ പ്രസിഡൻറ് നരീന്ദർ ഗ്രവാൾ, ചീഫ് പേട്രൺ ഡോക്ടർ ജസ്ബീർ സിങ്ങ് പൂരി, ജറോസ് വടശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Share this news

Leave a Reply

%d bloggers like this: