അയർലണ്ടിൽ ഡെലിവറി ഡ്രൈവർമാർക്ക് വൻ തൊഴിൽ അവസരം.


ഈ വർഷം അവസാനത്തോടെ പാർസൽ ഡെലിവറി കമ്പനി ഡി പി ഡിയിൽ (DPD ) എഴുന്നൂറോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കമ്പനിയുടെ ഡെലിവറി ഓപ്പറേഷൻ രാജ്യം മുഴുവൻ വ്യാപി പ്പിക്കാൻ പോകുന്നു. Athlone ലെ കമ്പനിയുടെ ആസ്ഥാനത്തായിരിക്കും 150 തസ്തികകൾ വരാൻ പോകുന്നത്. ബാക്കി 550 തസ്തികകൾ രാജ്യമെമ്പാടുമുള്ള കമ്പനിയുടെ 36 regional ഡിപ്പോകളിലെ ഡ്രൈവർമാർക്കും ഓപ്പറേഷനൽ ഉദ്യോഗസ്ഥർക്കുമായിമാറ്റിവെച്ചിരിക്കുന്നു.

ഡി പി ഡി അയർലൻഡ് , രാജ്യത്തെ ഏറ്റവും വലിയ പാർസൽ ഡെലിവറി കമ്പനിയാണ്. ഒരു മില്യൻ യൂറോ ആണ് കമ്പനി ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നത് .

വരാനിരിക്കുന്ന ക്രിസ്മസ് സീസണിലെ വമ്പിച്ച തിരക്ക് പരിഗണിച്ചുകൊണ്ട് ഒരു മില്യൻ യൂറോ, ഡ്രൈവർ സ്കാനർ സാങ്കേതികവിദ്യ യുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നു.

5000,000 യൂറോ ചെലവിട്ട് ഈ വർഷത്തിൽ തന്നെ കമ്പനി പുതിയ ഡിപ്പോകൾ സ്ഥാപിച്ചിരുന്നു.

കോവിഡ്-19 പടർന്നുപിടിച്ച ഈ കാലത്ത് പോലും 100 പുതിയ ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിൽ കമ്പനിയുടെ ഡെലിവറി സർവീസുകൾ കുറയുകയല്ല അല്ല 800% വർദ്ധിക്കുകയാണ് ചെയ്തത്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെറ്റ് ഫുഡ്സ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുടെ ഡെലിവറിയാണ് കാര്യമായി നടക്കുന്നത്.

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് Mr.Travers പറയുന്നു. “മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള നിലവിലെ സാഹചര്യത്തിൽ ഞങ്ങളുടെ സേവനങ്ങൾ വലിയ പ്രാധാന്യം നേടിയിരിക്കുന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ആളുകൾ കൂടുതലായി ഓൺലൈനായാണ് സാധനങ്ങൾ വാങ്ങുന്നത്.
പുതിയ ജോലിക്കാർ വരുന്നതോടുകൂടി ഞങ്ങളുടെ തൊഴിൽ ശക്തി വർദ്ധിക്കുകയും തദ്വാരാ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ സാധിച്ചു കൊടുക്കാനും കഴിയും”

രാജ്യത്ത് എല്ലായിടത്തേക്കും എത്തിപ്പെടാനുള്ള സൗകര്യവും കഴിവുറ്റ തൊഴിൽ ശക്തിയും നിലനിൽക്കുന്നതിനാൽ Athlone രാജ്യത്തിൻറെ ഹബ്ബ് ആയി മാറിയിരിക്കുകയാണ്.
ഈയൊരു മാറ്റം Athlone, Midlands പ്രദേശങ്ങളിലെ ബിസിനസ്സിൽ അഭൂതപൂർവമായ കുതിപ്പ് ഉണ്ടാക്കും എന്നത് തീർച്ചയാണ്.

സ്റ്റേറ്റ് മിനിസ്റ്റർ Mr.Troy പറയുന്നു.” മിഡ്‌ലാൻസിലെ പീറ്റ് ഉൽപ്പാദനത്തിൽ കോ വിഡ് 19 വ്യാപനം കാരണം വലിയ തോതിലുള്ള ഇടിവ് നേരിട്ട് കൊണ്ടിരിക്കുകയാണ്. മഹാമാരികൾക്കു നടുവിലും സാമ്പത്തിക പരിഷ്കാരവും വളർച്ചയും സാധ്യമാണെന്ന് ഡി പി ഡി അയർലൻഡി ന്റെ ഈ തൊഴിൽ പ്രഖ്യാപനം തെളിയിച്ചിരിക്കുകയാണ്”.

ഡി പി ഡി അയർലൻഡിന്റെ ഈ തൊഴിൽ പ്രഖ്യാപനത്തെ തുടർന്ന് അവരുടെ ഏറ്റവും അടുത്ത എതിരാളിയായ Fastaway Couriers ഉം
600 സീസണൽ ജോലിക്കാരെ നിയമിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: