അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : കത്തോലിക്കാ സഭ  കേന്ദ്രബിന്ദുവായി മാറുന്നുവോ???

അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് അടുത്ത മാസം ആദ്യം നടക്കാനിരിക്കെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തുകയാണ് നേതാക്കൾ. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ നിരവധി പേരാണ് മത്സര രംഗത്തുള്ളത്.

ഐറിഷ് കത്തോലിക്കനായി സ്വയം പ്രഖ്യാപിച്ചു കൊണ്ടാണ് ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥിയായ ജോ ബിഡൻ മത്സരരംഗത്ത് ചുവടുറപ്പിക്കുന്നത്.  ഡൊണാൾഡ് ട്രംപും ജോ ബിഡനും തമ്മിലുള്ള ഈ ഐതിഹാസിക മത്സരത്തിൽ കേന്ദ്രബിന്ദുവായി  കത്തോലിക്കാസഭയെ  നിർത്തുകയാണ് ഇരുകൂട്ടരും.

അമേരിക്കയുടെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടം എന്നാണ് ജോ ബിഡൻ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.  വ്യക്തമായി പറഞ്ഞാൽ കത്തോലിക്കാ അമേരിക്കയുടെ ആത്മാവിനായുള്ള പോരാട്ടമാണിത്. ബിഡെൻ തിരഞ്ഞെടുക്കപ്പെട്ടാൽ ജോൺ F. കെന്നഡിക്കു ശേഷം അമേരിക്കൻ   പ്രസിഡന്റ് ആകുന്ന ആദ്യ കത്തോലിക്കൻ ആകും ഇദ്ദേഹം.  കെന്നഡിയെ അദ്ദേഹം സ്വയം വ്യക്തമാക്കുന്നു.

എന്നാൽ നിലവിലെ പ്രസിഡന്റ്‌ ട്രംപിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം കത്തോലിക്കാ അമേരിക്കയുമായുള്ള സഖ്യമാണ്. അതുകൊണ്ടു തന്നെ ഇവരിൽ ആരെ കത്തോലിക്ക സഭ  തുണയ്ക്കുമെന്നത് കണ്ടറിയുക തന്നെ വേണം.

Share this news

Leave a Reply

%d bloggers like this: