അയർലണ്ടിൽ ട്രാവൽ ഇൻഡസ്ട്രിയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തുടനീളം യാത്രവിലക്കുകൾ നിലനിൽക്കുകയാണ്. അതുകൊണ്ടു തന്നെ ട്രാവൽ വ്യവസായ മേഖലയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. എന്നാൽ ഈ വിലക്കുകൾ പിൻവലിക്കേണ്ടതും ട്രാവൽ വ്യവസായം പുനരാരംഭിക്കേണ്ടതും അത്യാവശ്യമാണെന്നാണ് വിലയിരുത്തൽ

യാത്ര, ടൂറിസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ജോലികളും വരുമാനവും പരിരക്ഷിക്കുന്നതിന് ഇത് അത്യാവശ്യമാണെന്നാണ് ട്രേഡ് പ്രൊമോഷൻ സഹമന്ത്രി റോബർട്ട് ട്രോയ് പറയുന്നത്. ടൂറിസം, വ്യാപാര മേഖലകൾക്ക് തുറന്ന യാത്രാ രീതി ഉണ്ടായിരിക്കേണ്ടത് നിർണായകമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രകളും അതിനു ശേഷമുള്ള ക്വാറന്റൈൻ സംവിധാനവും നിയന്ത്രിക്കുന്നതിനു വേണ്ടി യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഗ്രീൻ ലിസ്റ്റിലെ മുൻ സംവിധാനത്തിൽ നിന്ന് അയർലൻഡ് മാറുകയാണ്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് ഇതിനുകാരണം.

ഈ ആഴ്ച ആദ്യം 27 അംഗ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ അംഗീകരിച്ച ട്രാഫിക് ലൈറ്റ് സംവിധാനം യാത്ര മേഖലക്കായി നടപ്പിലാക്കിയിട്ടുണ്ട്. ഒരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോളാണ് ഈ പദ്ധതി പ്രാവർത്തികമാക്കിയത്.

മൂന്ന് കളർ കോഡുകളാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുക. ഓരോ പ്രദേശത്തെയും കോവിഡ് വ്യാപന നിരക്കിനെ അടിസ്ഥാനമാക്കിയാണ് കളർ കോഡുകൾ നൽകുക.

ട്രാഫിക് ലൈറ്റ് സംവിധാനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നത് വർധിപ്പിക്കണമെന്നും അവ യാത്രാ വ്യവസായ മേഖലയിൽ ഗെയിം ചേഞ്ചർ ആകുമെന്നും മന്ത്രി പറഞ്ഞു

Share this news

Leave a Reply

%d bloggers like this: