Sunday, November 29, 2020

നഴ്സിംഗ് ഹോമുകളിൽ നിന്ന് നഴ്സുമാരുടെ വൻ കൊഴിഞ്ഞു പോക്ക്.6 മാസത്തേയ്ക്ക് HSE നിയമനങ്ങൾ നിർത്തിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Updated on 19-10-2020 at 8:15 am

Share this news


നഴ്സിംഗ് ഹോമുകളിലും നിന്ന് HSE ലൊട്ടു നഴ്സിംഗ് സ്റ്റാഫുകളുടെ വൻ കൊഴിഞ്ഞു പോക്കാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ രേഖപെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ നഴ്സിംഗ് ഹോം കൂട്ടായ്മ സർക്കാരിനോട് HSE നിയമനങ്ങൾ 6 മാസത്തേയ്ക്ക് നിർത്തി വെയ്ക്കാനുള്ള ആവശ്യം ശക്തമായി മുന്നോട്ടു വെച്ചിരിക്കുമാണ്

HSE ക്ക് വേണ്ടി (ഹെൽത്ത് സർവീസ്‌ എക്സിക്യൂട്ടീവ്) പ്രവർത്തിക്കുന്ന ഏജൻസികൾ വൻതോതിൽ തങ്ങളുടെ നഴ്‌സ്മാരെ റിക്രൂട്ട്‌ ചെയ്തു തുടങ്ങി എന്ന് നഴ്‌സിങ് ഹോമുകളുടെ HR മാനേജർമാർ പറയുന്നു . ഈ നില കണക്കിലെടുത്ത്, അടിയന്തിര നഴ്‌സിംഗ് ഹോം സ്റ്റാഫുകളുടെ നിയമനം ആറു മാസത്തേക്ക് നിർത്തി വയ്ക്കാൻ Nursing Homes Ireland (NHI) ആവശ്യപ്പെട്ടു.

തങ്ങൾ നഴ്‌സിംഗ് ഹോം സ്റ്റാഫുകളെ ബുദ്ധിമുട്ടിക്കില്ലെന്നും ആരോഗ്യപ്രവർത്തകർക്ക് വിഷമം വരുത്തില്ലെന്നും HSE ഇറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. ” പൊതു – സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കും നഴ്‌സിംഗ് ഹോം സ്റ്റാഫുകൾക്കും ഇതു കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതരത്തിൽ സുതാര്യതയോടെയും വ്യക്തതയോടെയുമാണ് HSE ജോലിയൊഴിവുകൾ പരസ്യപ്പെടുത്തുന്നത്. നിലവിൽ ജോലിയിൽ ഇല്ലാത്ത ആരോഗ്യപ്രവർത്തകരെ ഉദ്ദേശിച്ചാണ് ഞങ്ങൾ Be on call for Ireland എന്ന ക്യാംപെയ്ൻ ന് തുടക്കം കുറിച്ചത് “.എന്നും HSE ഇറക്കിയ കുറിപ്പിൽ പറയുന്നു

രാജ്യത്തെ നഴ്‌സിംഗ് ഹോം മേഖലകളിൽ 36 ഇടത്ത് കോവിഡ് വ്യാപനം നടന്നിട്ടുണ്ട്.

ആരോഗ്യ വകുപ്പ് പറയുന്നതനുസരിച്ച്, കോവിഡ് -19 നഴ്‌സിംഗ് ഹോമുകളുടെ വിദഗ്ധ സമിതി, നഴ്‌സിംഗ് ഹോമുകളിലെ നേഴ്‌സ്മാരുടെ കുറഞ്ഞ വേതനത്തെക്കുറിച്ച് പ്രശനം ഉന്നയിച്ചച്ചിട്ടുണ്ട്. ഒന്നിലധികം നഴ്‌സിങ് ഹോമുകളിൽ ജോലിചെയ്യുന്നതിനെയും വിലക്കിയിട്ടുണ്ട്.

Temporary Assistance Payment Scheme ന് കീഴിലുള്ള നഴ്‌സിംഗ് ഹോമുകൾക്ക് €92 മില്ല്യൺ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു. കോവിഡ് -19 നെ തുടർന്നുള്ള വിലവർദ്ധനവിനെ നേരിടാൻ ആണ് ഈ ഒരു തീരുമാനം എടുത്തത്.

കോവിഡിനെ തുടർന്ന് തങ്ങൾക്ക് വലിയ തോതിൽ സ്റ്റാഫുകളുടെ പിരിഞ്ഞു് പോക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് Sonas Nursing Home Group ന്റെ എച്. ആർ. മേനേജർ ഒളിവിയ ഗരാട്ടി അഭിപ്രായപ്പെട്ടു. HSE ഒരു പാട് സ്റ്റാഫുകളെ കോവിഡിനെ തുടർന്ന് നിയമിക്കുന്നുണ്ടെന്നും ഇത് കാരണം തങ്ങൾക്ക് ഈ പ്രതിസന്ധി കാലഘട്ടത്തിൽ നിരവധി റഫറൻസ് റിക്വസ്റ്റുകളും രാജിക്കത്തകളും ദിനംപ്രതി ലഭിക്കുന്നുണ്ടെന്നും ഗരാട്ടി അഭിപ്രായപ്പെട്ടു.

” കോവിഡ് അനിശ്ചിതമായി തുടരുന്നതിനാൽ രോഗികൾക്ക് തുടർച്ചയായ പരിചരണം ഉറപ്പുവരുത്തേണ്ടതുണ്ട് . ഹൗസ് കീപ്പിംഗ്- കാറ്ററിംഗ് സ്റ്റാഫുകൾക്ക് ഞങ്ങൾക്കിപ്പോൾ കുറവൊന്നുമില്ല എന്നാൽ നഴ്സിംഗ് സ്റ്റാഫുകലുടെ പിരിഞ്ഞു പോക്ക് തടയാൻ ഞങ്ങൾക്ക് കഴിയുന്നില്ല. “

നഴ്സിങ് ഹോം സ്റ്റാഫുകളെ തങ്ങൾ സ്വീകരിക്കില്ല എന്ന ഒരു ധാരണയും ഉറപ്പും ഈ കോവിഡ് കാലഘട്ടത്തിൽ HSE , നഴ്സിംഗ് ഹോംസിനു നൽകിയിരുന്നുവെന്ന് Kilkenny’s Gowran Abbey യിലെ റജിസ്റ്റർ പേഴ്സൻ- ഇൻ- ചാർജ് Mairead Byrne പറഞ്ഞു. തങ്ങൾക്ക് HSE യുമായും പൊതുജന ആരോഗ്യ വകുപ്പുമായും മത്സരിക്കാനുള്ള കഴിവില്ല എന്ന് അവർ പറയുന്നു. “എൻറെ കമ്പനിയിൽ ജോലിചെയ്ത ചില സീനിയർ സ്റ്റാഫുകൾ പബ്ലിക് ഹെൽത്ത്ലോട്ട് പോയി” Byrne പറഞ്ഞു.

തങ്ങൾക്ക് നഷ്ടപ്പെട്ട സ്റ്റാഫുകൾക്ക് പകരംവയ്ക്കാൻ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ലെന്ന് ചിലർ പറയുന്നു.

ഈ സാഹചര്യത്തിൽ വിദേശത്തുനിന്നും നഴ്സിംഗ് സ്റ്റാഫ്നെ സ്വീകരിക്കുക പ്രായോഗികമല്ലെന്നും സ്റ്റാഫിന്റെ ജോലി ഭാരം കുറയ്ക്കുവാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും Mowlam Healthcare nursing homes ന്റെ എച്ച്. ആർ. മേനേജർ ജോൺ ഒനീൽ അഭിപ്രായപ്പെട്ടു.
സ്റ്റാഫ് കമ്മിയാകുന്നത് മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തന്നെയാണ് Nursing Homes Ireland ന്റെ CEO, Tadhg Daly ക്കും പറയാനുള്ളത്.

നഴ്സിംഗ് ഹോമുകൾക്കു അവരുടെ സ്റ്റാഫിന് ജോലിയിൽ സ്ഥിരത കൊടുക്കാൻ കഴിയാത്തതാണ് ഈ കൊഴിഞ്ഞു പോക്കിന്റെ വല്യ കാരണം.മുന്ന് നാലു വര്ഷം നഴ്സിംഗ് ഹോം കൂടെ ജോലി ചെയ്താൽ മറ്റേർണിറ്റിക്കു പ്രവേശിക്കുമ്പോൾ ശമ്പളം ഇല്ല .ഈ അടുത്ത കാലത്തെ ഉദാഹരണം എടുക്കാം കോവിഡ് ബാധിച്ചു ജോലി ചെയ്യാൻ സാധിക്കാതിരുന്നാലും ശമ്പളം ഇല്ല. കോവിഡ് ബാധിക്കാൻ ഉള്ള അടിസ്ഥാനം കാരണം പോലും നഴ്സിംഗ് ഹോം തന്നെയാണെന്നുള്ള കാര്യം അവർ മറന്നു പോകുന്നു .കൂടാതെ കോവിഡ് ബാധിക്കുമ്പോൾ ശമ്പളം ഇല്ലാത്ത കാരണം കൊണ്ട് ലക്ഷങ്ങൾ വിട്ടു പോകുന്നതിനു മുൻപ് ജോലിയിൽ പ്രവേശിച്ചു മറ്റുള്ള അംഗങ്ങൾക്ക് റെസിഡെൻസിനും മുഴുവൻ കോവിഡ് പകർത്തുന്നതിനും ഈ ശമ്പളം കൊടുക്കാത്തത് വല്യ കാരണമായി കാണാം. ഇപ്പോൾ അലമുറ ഇട്ടിട്ടു കാര്യമുണ്ടോ എന്നറിയില്ല .സർക്കാരിന്റെ വൻ ധന സഹായം ലഭിച്ചിട്ട് പോലും കൊറോണ ബോണസ് പോലും കൊടുക്കാൻ സാധിച്ചിട്ടില്ല സ്വകര്യ നഴ്സിംഗ് ഹോമുകൾക്ക്.

comments


 

Other news in this section
WhatsApp chat