നോർത്തേൺ അയർലണ്ടിൽ കാറും പശുവും തമ്മിൽ കൂട്ടിയിടിച്ചു: അപകടത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു

ഓടികൊണ്ടിരുന്ന കാർ പശുവുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാഹനമോടിച്ചിരുന്ന ജോഷ് ഫ്ലെച്ചർ (18) ആണ് മരിച്ചത്. മൊയ്‌റ പ്രദേശവാസിയാണ് ഇയാൾ.

ഇന്നലെ പുലർച്ചെയാണ് കാർ അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെ ലിസ്ബർണിലെ മൊയ്‌റ റോഡിൽ വെച്ചാണ് അപകടം നടന്നത്. കൂട്ടിയിടിലുണ്ടായ പരിക്കിനെത്തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ ഡ്രൈവർ മരിച്ചു.

ഈ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുള്ളവർ മുന്നോട്ട് വരണമെന്ന് സർജന്റ് ജോണി മക്കെൻസി അഭ്യർത്ഥിച്ചു. ഈ കേസിന്റെ കൂടുതൽ അന്വേഷണങ്ങൾക്ക് സാക്ഷി മൊഴി നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ബുഷ്ഫീൽഡ് റോഡിനും മൊയ്‌റസ്ക് റോഡിനുമുള്ള ജംഗ്ഷനുകൾക്കിടയിലാണ് അപകടം നടന്നത്. വാഹനം മൊയ്‌റയുടെ ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടം നടന്ന സമയത്ത് ഈ റോഡിൽ സഞ്ചരിച്ചിരുന്നവരും CCTV ദൃശ്യങ്ങൾ ലഭ്യമായിട്ടുള്ളവരും പോലീസുമായി ബന്ധപ്പെടണമെന്നും സാർജറ്റ് മക്കെൻസി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: