ഐറിഷ് നഴ്സിംഗ് ഹോമുകളുമായി ബന്ധപ്പെട്ട തപാൽ സേവനങ്ങൾ സൗജന്യമാക്കി ആൻ പോസ്റ്റ്‌

നഴ്സിംഗ് ഹോമുകളിലേക്കും പുറത്തേക്കുമുള്ള പോസ്റ്റുകൾ ഇനി മുതൽ സൗജന്യമായി ലഭിക്കും. നഴ്സിംഗ് ഹോമുകളിലേക്കുള്ള തപാൽ സേവനങ്ങൾ സൗജന്യമാക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആൻ പോസ്റ്റ്‌.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന സൂചനകൾ നിലനിൽക്കെയാണ് ആൻ പോസ്റ്റിന്റെ ഈ പദ്ധതി. ഇത് ഈ പദ്ധതിയെ കൂടുതൽ സ്വീകാര്യമാക്കുന്നു.

നഴ്സിംഗ് ഹോമുകളിൽ നിന്നും പോസ്റ്റ്‌ അയയ്‌ക്കുന്നവർ അവരുടെ കവറിൽ വലിയ അക്ഷരത്തിൽ ഫ്രീപോസ്റ്റ് എന്ന് എഴുതണം. സ്റ്റാമ്പ് ഒട്ടിക്കുന്ന സ്ഥലത്താണ് ഇത് എഴുതേണ്ടത്.

രാജ്യത്തുടനീളം നിയന്ത്രണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നഴ്സിംഗ് ഹോമുകളിൽ കഴിയുന്നവർക്ക് സന്തോഷം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും ആൻ പോസ്റ്റ്‌ പറഞ്ഞു.

ആൻ പോസ്റ്റിന്റെ 2021 വരെയുള്ള കമ്മ്യൂണിറ്റി ഫോക്കസ് പ്ലാൻ പ്രകാരമാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

ആൻ പോസ്റ്റിന്റെ ഡെലിവറി ടീം അംഗങ്ങൾ അവരുടെ ഡെലിവറി റൂട്ടുകളിലെ വയോധികരും ദുർബലരുമായ ഉപഭോക്താക്കളുമായി ചെക്ക്-ഇൻ ചെയ്യുന്നത് തുടരും. ഈ ചെക്ക്-ഇൻ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കളുടെ കുടുംബങ്ങൾക്ക് ആൻ പോസ്റ്റിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി ഡിജിറ്റൽ നെറ്റ്‌വർക്ക് വഴി പ്രാദേശികതലത്തിലെ പോസ്റ്റൽ ഉദ്യോഗസ്ഥന് വിശദാംശങ്ങൾ അയച്ചു നൽകണം.

വയോധികർക്കും ദുർബലരായ ഉപഭോക്താക്കൾക്കും ന്യൂസ്‌പേപ്പർ ഡെലിവറി, തപാൽ പിക്കപ്പ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ശീതകാല മാസങ്ങളിൽ വാക്കുകളിലൂടെയുള്ള ഒത്തുചേരലുകൾക്ക് ആൻ പോസ്റ്റ്‌ സാക്ഷ്യം വഹിക്കുമെന്ന് സ്റ്റില്ലോർഗൻ പ്രദേശത്തെ പോസ്റ്റ്മാൻ വിൻസെന്റ് ഫ്രോളി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: