ഡബ്ലിൻ നഗരത്തിന്റെ മനോഹരമായ ഭൂതകാല കാഴ്ചകൾ കാണാം! ഡബ്ലിനിലെ ലിഡിൽ സ്റ്റോറിലേക്ക് വരു…

ഡബ്ലിനിൽ പ്രവർത്തനമാരഭിച്ച പുതിയ ലിഡിൽ സ്റ്റോറിൽ എത്തുന്നവരെ കാത്തിരിക്കുന്നത് പഴമയുടെ വർണ്ണാഭമായ കാഴ്ചയാണ്. മധ്യകാല ഡബ്ലിൻ നഗര ചരിത്രത്തിന്റെ കാഴ്ചകളാണ് ഉപഭോക്താക്കാൾക്കായി
ലിഡിൽ സ്റ്റോർ ഒരുക്കിയിരിക്കുന്നത്.

നഗരമധ്യത്തിലെ ആൻജിയർ സ്ട്രീറ്റിലുള്ള ലിഡിൽ സ്റ്റോറിലാണ് ചരിത്രത്തിന്റെ ഏടുകൾ കൂട്ടിയിണക്കിയുള്ള ഈ കാഴ്ച കാണാൻ സാധിക്കുക. സ്റ്റോറിന്റെ ഗ്ലാസ്‌ തറയിലൂടെ നോക്കിയാൽ അടിത്തട്ടിലൊരുക്കിയിരിക്കുന്ന പതിനൊന്നാം നൂറ്റാണ്ടിലെ കാഴ്ചകൾ കാണാൻ സാധിക്കും. മധ്യകാലത്തെ വീടിന്റെ അവശിഷ്ടങ്ങളാണ് പ്രധാനമായും ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.

ഡബ്ലിൻ കാസിലിനടുത്തുള്ള ഒരു പ്രദേശത്തു നടത്തിയ ഖനനത്തിനിടെയാണ് ഇവ കണ്ടെത്തിയത്. ഡബ്ലിനിലെ ഒരു സവിശേഷ ഘടനയെ വെളിവാക്കുന്നതാണ് ഈ ഏടുകൾ എന്ന് IAC ആർക്കിയോളജിക്കൽ ഉദ്യോഗസ്ഥൻ പോൾ ഡഫി പറഞ്ഞു.

പഴയകാല വീടുകളുടെ രൂപരേഖയാണ് ലിഡിൽ സ്റ്റോറിൽ കാണികൾക്കായി ഒരുക്കിയിരിക്കുന്നത്.
വൈക്കിംഗിന്റെ പൂർവ്വികരായ ഹിബർനോ-നോർസ് ഡബ്ലിനേഴ്സ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നുവെന്ന് ഊഹിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റോറിന്റെ ചെക്ക് ഔട്ടിന് സമീപമുള്ള മറ്റൊരു ഗ്ലാസ് പാനലിൽ പതിനെട്ടാം നൂറ്റാണ്ടിലെ മുൻ ഓംഗിയർ സ്ട്രീറ്റ് തിയേറ്ററിന്റെ സ്റ്റേജ് വർക്കിംഗുകളുമായി ബന്ധപ്പെട്ട പിറ്റ് ട്രാപ്പും പ്രദർശിപ്പിച്ചിട്ടുണ്ട് . ഈ കാഴ്ചകളെ വിവരിക്കുന്ന പാനലുകളും കലാസൃഷ്ടികളും പുതിയ സ്റ്റോറിലുടനീളം പ്രദർശിപ്പിക്കും.

പതിനായിരത്തിലധികം ലിഡിൽ സ്റ്റോറുകളാണ് ലോകമെമ്പാടുമായി പ്രവർത്തിക്കുന്നത്. എന്നാൽ അവയിൽ നിന്നൊക്കെ വളരെ സവിശേഷമായ ഒന്നാണ് ഡബ്ലിനിലേത്.

പുരാവസ്തുശാസ്ത്രത്തെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പ്രയത്നമാണ് ലിഡിലിന്റേതെന്നും അയർലണ്ടിൽ ലിഡിൽ ഗ്രൂപ്പ്‌ വക്താവ് വിൻസെന്റ് ക്രോണോളി പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ പ്രവർത്തനമാരംഭിച്ച ഈ സ്റ്റോറിന്റെ നിർമ്മാണ ചിലവ് 3 മില്യൺ യൂറോയാണ്. 24-ഓളം പേർക്ക് സ്റ്റോറിൽ ജോലി നൽകുമെന്നും ലിഡിൽ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: