കോവിഡ് 19: ലെവൽ 5 നിയന്ത്രണങ്ങൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ള സേവനങ്ങൾ ഏതൊക്കെയാണ്

അനിയന്ത്രിതമായ കോവിഡ്-19 വ്യാപനത്തെ തുടർന്ന് ബുധനാഴ്ച രാത്രി മുതൽ രാജ്യം ലെവൽ 5 നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അവശ്യ സേവനങ്ങൾ പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു.

60,000-ലധികം വരുന്ന തൊഴിൽ നഷ്ടം ഒഴിവാക്കേണ്ടതുണ്ട്. അതിനാൽ ചില്ലറ വിൽപ്പന മേഖലയെ തരംതിരിച്ച് അവശ്യസേവനങ്ങൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന് റീട്ടെയിൽ എക്സലൻസ് അയർലൻഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് ക്രിസ്മസ് വരെയുള്ള കാലയളവിൽ.

അവസാന ലോക്ക്ഡൗണിലേതുപോലെ, അവശ്യ ചില്ലറ വ്യാപാര കേന്ദ്രങ്ങളും സേവനങ്ങളും ലെവൽ 5 ന് കീഴിൽ പ്രവർത്തിക്കും. എന്നാൽ അവസാന ലോക്ക്ഡൗണിൽ നിന്നും വ്യത്യസ്തമായി ഹാർഡ്‌വെയർ ഷോപ്പുകൾ, സൈക്കിൾ റിപ്പയർ ഷോപ്പുകൾ, ഒപ്റ്റീഷ്യൻമാർ, സൂപ്പർമാർക്കറ്റുകൾ, ന്യൂസ് ഏജന്റുകൾ, ഫാർമസികൾ എന്നിവയും പ്രവർത്തിക്കും.

അലക്കുശാലകൾ, ഡ്രൈക്ലീനിങ്, ബാങ്കുകൾ, പോസ്റ്റോഫീസുകൾ, ക്രെഡിറ്റ് യൂണിയനുകൾ, മൃഗങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി അവശ്യവസ്തുക്കൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കും.

കൂടാതെ കൃഷി, കാർഷിക തൊഴിൽ, വിള, മൃഗ പരിപാലനം, വാണിജ്യ ആവശ്യങ്ങൾക്കായുള്ള മത്സ്യബന്ധനം, വനം, വെറ്റിനറി എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും അനുവദിക്കും.

വാഹനമോടിക്കുന്നവർക്കുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ, NCT എന്നിവയും ഈ കാലയളവിൽ പ്രവർത്തിക്കും.
ഹെയർഡ്രെസ്സിങ്‌ സലൂണുകളും ബാർബർ ഷോപ്പുകളും.ബുക്ക് ഷോപ്പുകളും വസ്ത്ര വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കില്ല.

പബ്ബുകളും ടേക്ക്-എവേ, ഡെലിവറി സേവനങ്ങളും തുറന്നു പ്രവർത്തിക്കും. അതേസമയം ഡബ്ലിനിലെ വെറ്റ് പബ്ബുകൾ പൂർണ്ണമായും അടച്ചിരിക്കണമെന്നാണ് നിർദ്ദേശം.

ഹോട്ടലുകൾ‌, ഗസ്റ്റ്‌ഹൗസുകൾ‌, B&B എന്നിവ തുറക്കാം. പക്ഷേ അവശ്യ സേവനങ്ങൾ‌ മാത്രമേ നൽ‌കാൻ പാടുള്ളൂ. ബാറുകൾ‌, കഫേകൾ‌, റെസ്റ്റോറന്റുകൾ‌, വെറ്റ് പബ്ബുകൾ‌ എന്നിവിടങ്ങളിൽ നിന്നും ടേക്ക്‌ എവേ ഡെലിവറി സേവനങ്ങൾ‌ നൽ‌കാം.

മറ്റെല്ലാ ചില്ലറ വ്യാപാരികൾക്കും ‘ക്ലിക്ക് ആൻഡ് കളക്റ്റ്’-ലൂടെ സേവനങ്ങൾ നൽകാം. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ഉചിതമായി പാലിക്കാൻ ഇതിലൂടെ സാധിക്കും.

അടുത്ത ആറ് ആഴ്ചകാലത്തേക്ക് തുറന്നുപ്രവർത്തിക്കാൻ കഴിയുന്ന സേവനങ്ങൾ ഇവയാണ് :
അവശ്യവും അനിവാര്യവുമായ ചില്ലറവ്യാപാര കേന്ദ്രങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം.

ടേക്ക്‌അവേ അടിസ്ഥാനത്തിൽ ഭക്ഷണമോ പാനീയങ്ങളോ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ/ചില്ലറ വിൽപ്പന/മൊത്തവ്യാപാര കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകും.

പൂർണ്ണമായും അല്ലെങ്കിൽ പ്രധാനമായും ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന മാർക്കറ്റുകൾ.

താമസ സ്ഥലങ്ങളുടെയും ബിസിനസുകളുടെയും പരിപാലനത്തിനും പ്രവർത്തനത്തിനും വേണ്ട ആവശ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചില്ലറ/മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾ.

ഫാർമസികൾ, കെമിസ്റ്റുകൾ, ഫാർമസ്യൂട്ടിക്കൽ / ഡിസ്പെൻസിംഗ് സേവനങ്ങൾ നൽകുന്ന ചില്ലറ/മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾ.

ആരോഗ്യ, മെഡിക്കൽ/ ഓർത്തോപീഡിക് വസ്തുക്കൾ വിൽക്കുന്ന ചില്ലറ/മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾ.

ഇന്ധന സർവീസ് സ്‌റ്റേഷനുകൾ, ഹീറ്റിങ് ഇന്ധന ദാതാക്കൾക്കും പ്രവർത്തിക്കാം.

മൃഗങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായുള്ള വസ്തുക്കൾ (തീറ്റ, മരുന്നുകൾ മൃഗങ്ങളുടെ കിടക്ക) വിൽക്കുന്ന ചില്ലറ/മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾ.

അലക്കുശാലകൾ ഡ്രൈ ക്ലീനിങ് സെന്ററുകൾ.

ബാങ്കുകൾ, പോസ്റ്റോഫീസുകൾ, ക്രെഡിറ്റ് യൂണിയനുകൾ.

സുരക്ഷാ സാധനങ്ങൾ വിൽക്കുന്ന (വർക്ക്-വെയർ വസ്ത്രങ്ങൾ, പാദരക്ഷകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ) വിൽക്കുന്ന ചില്ലറ/മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾ.

വീട്, ബിസിനസ് അറ്റകുറ്റപ്പണി, നിർമ്മാണം, വികസനം, ശുചിത്വം, കാർഷിക ഉപകരണങ്ങൾ, കൃഷി/കാർഷിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചില്ലറ/മൊത്തവ്യാപാര ഹാർഡ്‌വെയർ ഔട്ട്‌ലെറ്റുകൾ,

സൈക്കിളുകളുടെയോ വാഹനങ്ങളുടെയോ അറ്റകുറ്റപ്പണികൾ (ടയർ വിൽപ്പനയും അറ്റകുറ്റപ്പണികളും ഉൾപ്പെടെ) നടത്തുന്ന സ്ഥാപനങ്ങൾ.

ഒപ്റ്റിഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ് ഔട്ട്‌ലെറ്റുകൾ (അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം).

ശ്രവണ പരിശോധനാ സേവനങ്ങൾ, ശ്രവണസഹായികളും ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ.
(അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം).

ഓഫീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കുന്ന ചില്ലറ/മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾ.(അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം).

ഇലക്ട്രിക്കൽ, ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ടെക്നോളജി, ടെലിഫോൺ വിൽപ്പന, താമസ സ്ഥലങ്ങൾക്കും ബിസിനസുകൾക്കുമുള്ള അറ്റകുറ്റപ്പണി വസ്തുക്കൾ വിൽക്കുന്ന ചില്ലറ/മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾ.(അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം).

ഭക്ഷണമോ പാനീയങ്ങളോ വിൽക്കുന്ന ടേക്ക്‌എവേ ഔട്ലെറ്റുകൾ, ജോലി ചെയ്യുന്ന വ്യക്തികളുടെ ഉപയോഗത്തിനായി പ്രവർത്തിക്കുന്ന സ്റ്റാഫ് കാന്റീനുകളിൽ, ഹോട്ടലുകളിൽ താമസിക്കുന്നവർക്കുള്ള ഭക്ഷണ-പാനീയങ്ങൾ വിൽക്കുന്ന ഇടങ്ങളും തുറന്നു പ്രവർത്തിക്കാം.

വീട്ടിൽ നിന്ന് 5 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്നവർക്ക് പിഴ ചുമത്തും. എന്നാൽ അത്യാവശ്യം ഘട്ടങ്ങളിൽ ഇതിന് ഇളവുകൾ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മേൽ പറഞ്ഞ ഇടങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നും അവശ്യ സേവനങ്ങൾ നൽകുന്നതിനായി യാത്ര ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കില്ല. അതേസമയം വ്യക്തികൾക്ക് ഷോപ്പിംഗിനായി 5 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ അനുവാദമുണ്ട്.

Share this news

Leave a Reply

%d bloggers like this: