ഉപഭോക്തൃ സേവനങ്ങൾ നൽകുന്നതിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച് ഐറിഷ് കമ്പനികളായ റയ്നെയറും എയറും

കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഉപഭോക്തൃ സേവനങ്ങൾ നൽകുന്നതിൽ മോശം പ്രകടനം കാഴ്ചവച്ച് പ്രമുഖ ഐറിഷ് കമ്പനികൾ

കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധി സാമൂഹിക-സാമ്പത്തിക മേഖലകളെ പിടിച്ചുലക്കുകയാണ്. ഈ ഘട്ടത്തിൽ പല സേവനങ്ങളും ശരിയായ രീതിയിൽ ഉപഭോക്താക്കൾക്ക് നൽകാൻ പല ബിസ്സിനസ്സ് സംരംഭകർക്കും സാധിക്കുന്നില്ല.

ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചയിൽ പ്രമുഖ ഐറിഷ് കമ്പനികളും ഉൾപ്പെടുന്നുണ്ട്. റയ്നെയർ, എയർ ലിംഗസ്, ബസ് ഐറാൻ, Eir, വോഡഫോൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വൈറസ്‌ വ്യാപനഘട്ടത്തിൽ പല ബിസിനസ്സുകളും ഉയർച്ചയിലേക്കും താഴ്ച്ചയിലേക്കും പോയതായി സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടെൽകോസ്, ഗതാഗത കമ്പനികൾ, ഓൺലൈൻ റീട്ടെയിലർമാർ, ഡെലിവറി സേവനങ്ങൾ തുടങ്ങി നിരവധി ബിസ്സിനസ്സുകൾക്ക് ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്ന തരത്തിൽ പ്രവർത്തിക്കാൻ സാധിച്ചില്ല.

CXi അയർലൻഡിന്റെ കസ്റ്റമർ എക്സ്പീരിയൻസ് വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മോശം പ്രകടനമാണ് റയ്നെയർ ഈ വർഷം കാഴ്ചവച്ചത്. കമ്പനിയുടെ മൊത്തം സ്‌കോറിൽ 28.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, എയർ ലിംഗസിന് 55 സ്ഥാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. റദ്ദാക്കിയ ഫ്ലൈറ്റുകളിന്മേൽ റീഫണ്ടുകൾ‌ നൽകുന്നതിൽ ഉപയോക്താക്കൾ‌ക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇതാണ് രണ്ട് വിമാനക്കമ്പനികൾക്കും മോശം സ്കോർ ലഭിക്കുന്നതിന് കാരണമായത്.

ഉപഭോക്‌തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികളിൽ Eir, വോഡഫോണും മുൻപന്തിയിൽ തന്നെയുണ്ട്. Eir-ന്റെ കസ്റ്റമർ എക്സ്പീരിയൻസ് സ്‌കോറിൽ 11% ഇടിവുണ്ടായി. റയ്നെയറിനുമുകളിലാണെങ്കിലും പട്ടികയിൽ വളരെ താഴെയാണ് Eir-ന്റെ സ്ഥാനം. ഫേസ്ബുക്ക്, ട്വിറ്റർ, ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷൻ എന്നിവയും റാങ്കിംഗിൽ താഴെയാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയാണ് ഡെലിവീറോയും (97-ാം സ്ഥാനം) പാഴ്സൽ മോട്ടലും (71-ാം സ്ഥാനം) നേരിട്ടത്. ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ക്രെഡിറ്റ് യൂണിയൻ ഇപ്പോഴും ജനപ്രിയ കമ്പനിയായി തുടരുന്നു. Shaws ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ 14 സ്ഥാനങ്ങൾ കൂടി മുന്നേറി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആൻ പോസ്റ്റ്, സ്‌പെക്‌സേവേഴ്‌സ്, ഓൾകെയർ ഫാർമസി എന്നിവ ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു.

ലിബർട്ടി ഇൻഷുറൻസ്, ബോർഡ് ഗൈസ് എനർജി, ലോണ്ടിസ് എന്നിവ 2019-നെ അപേക്ഷിച്ച് റാങ്കിംഗിൽ വൻവർധന രേഖപ്പെടുത്തി. പട്ടികയിൽ ആദ്യ 60-ൽ തന്നെ ഇവ ഉൾപ്പെടുന്നുണ്ട്. എൽവറിസ്, FBD, ലോണ്ടിസ് എന്നിവയും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തി. കൂടാതെ ചില്ലറ വ്യാപാരമേഖലയിലും വൻ നേട്ടമുണ്ടായി.

Share this news

Leave a Reply

%d bloggers like this: