സ്കൂളുകളിൽ നിന്ന് കത്തോലിക്ക മത ചിഹ്നങ്ങളും ചടങ്ങുകളും ഘട്ടം ഘട്ടമായി എടുത്തുമാറ്റാൻ സർക്കാർ തീരുമാനം.

സ്കൂളുകളിൽ നിന്ന് കത്തോലിക്ക മത ചിഹ്നങ്ങളും ചടങ്ങുകളും ഘട്ടം ഘട്ടമായി എടുത്തുമാറ്റാൻ സർക്കാർ തീരുമാനം.

സർക്കാർ നിയന്ത്രിക്കുന്ന സെക്കന്ററി സ്കൂളുകളിൽ നിന്ന് കത്തോലിക്ക മത ചിഹ്നങളും ചടങ്ങുകളും ഘട്ടം ഘട്ടമായി എടുത്തുമാറ്റാൻ സർക്കാർ തീരുമാനം ഈ സ്കൂളുകളിൽ ഇന്ന് വിവിധ മതവിഭാഗങളിൽ പെടുന്നകുട്ടികൾ പഠിക്കുന്നുണ്ട്.അതിനാൽ കത്തോലിക്കാ പുരോഹിതരുടെ പര്യടനവും നിർബന്ധിത പ്രാർത്ഥനയും ചിഹ്നങളും ഈ അവസരത്തിൽ അനുചിതമായി മാറിയിട്ടുണ്ട്. രാജ്യത്ത് കത്തോലിക്കേതര മതവിഭാഗങളുടെ ജനസംഖ്യ അടുത്തിടെ വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്. മതരഹിതരുടെ സംഖ്യയും ഗണനീയമാണു.
എങ്കിലും ഖണ്ഡിതമായി ഒരു തീരുമാനവും ധൃതികൂട്ടി എടുക്കാൻ ഒക്കില്ല.

മതവിശ്വാസികളായ കുട്ടികൾക്കും മതരഹിത കുട്ടികൾക്കും സമ്യക്കായ ലോകവീക്ഷണം പ്രദാനം ചെയ്യുകയാണു അത്യന്തിക ഉദ്ദേശ്യമെന്ന് Education and Training Boards Ireland ന്റെ ജനറൽ സെക്രട്ടറി പറഞ്ഞു. മതത്തിന്റെയും സംസ്ക്കാരത്തിന്റെയും ഇടയിലെ അതിർവരമ്പ് പലപ്പോഴും അവ്യക്തമാണു. ഒന്നിലധികം മതങ്ങൾ ഉൾപ്പെടുമ്പോൾ അവയ്ക്കിടയിൽ തുല്യ അകലം നിർണയിക്കുക എന്നത് അതീവ ദുഷ്കരമാണ്‌.

അയർലാണ്ടിനെ നൂറ്റാണ്ടുകളായി ആഴത്തിൽ സ്വാധീനിച്ച മതം കൃസ്തുമതമല്ലാതെ മറ്റൊന്നല്ല. മറ്റ് സ്വാധീനങൾ ഒന്നും ഇല്ലെന്നല്ല ഇതിനർത്ഥം. മതനിരപേക്ഷത യൂറോപ്യൻ സമൂഹത്തിൽ ഇന്ന് ശക്തമായ സ്വാധീനം ചെലുത്തുന്നു. മതനിരപേക്ഷത ഇത്ര ശക്തമായി ലോകത്ത് മറ്റൊരിടത്തും വേരോടിയിട്ടില്ല.

യൂറോപ്പിൽ എല്ലായിടത്തും മുസ്ലിം – ജൂത സാന്നിധ്യം നൂറ്റാണ്ടുകളായി നിലനില്ക്കുന്നു. അടുത്ത കാലത്തായി യൂറോപ്പില മുസ്ലിം ജനസംഖ്യയും മതരഹിതരുടെ സംഖ്യയും ഉയർന്നിട്ടുണ്ട്.
യൂറോപ്യൻ കലകളിലും സംഗീതങളിലും കൃസ്തുമതം ചെലുത്തിയ സ്വാധീനം അപാരമാണു. ബിബ്ലിക്കൽ കഥകളിലുള്ള അറിവുകൂടാതെ യൂറോപ്യൻ കലകൾ ആസ്വദിക്കാൻ കഴിയില്ല.

അയർലണ്ടിന്റെ ദേശീയ അവധിദിനമായ സെയ്ന്റ് പാട്രിക്സ് ഡേയുടെ അന്ന് ആളുകൾ പരസ്പരം ആശംസിക്കുന്നത്
“Dia is Muire dhuit” ( ദൈവവും മേരിയും നിങൾക്കൊപ്പമുണ്ടാകട്ടെ) എന്ന് പറഞ്ഞു കൊണ്ടാണ്. അത്രയ്ക്കുമാഴത്തിലാണു കൃസ്തുമതം സ്വാധീനം ചെലുത്തിയിരിക്കുന്നത്.
അയർലണ്ടിന്റെ ദേശീയ ചിഹ്നമായ ഷാമ്രോക്ക് ഇലകൾ രാജ്യത്തെ സ്പോർട്സ് ടീമുകളുടെ ജേഴ്സിയിൽ പതിഞ്ഞിരിക്കുന്നു. എന്നാൽ ഇത് പോലും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് വിഖാതമാണു. കാരണം
ഷാമ്രോക്ക് ഇലകൾ ക്രൈസ്തവ മതത്തിലെ ത്രിത്വത്തെ സൂചിപ്പിക്കുന്നതാണു. സ്വീഡന്റെയും യൂ.കെ യുടെയുമൊക്കെ കൊടികളിൽ കുരിശ് ചിഹ്നം കാണാം.മാത്രമല്ല അവിടങളിൽ ഒക്കെ ക്രിസ്മസ്, സെയ്ന്റ് പാട്രിക്സ് ഡേ, ഈസ്റ്റർ എന്നിവ ആഘോഷിക്കപ്പെടുന്നു. ദേശീയ അവധിയുമാണു. അത്‌ കൊണ്ട് എത്രമാത്രം മതനിരപേക്ഷമാണെങ്കിലും ഇത്തരം ഘടകങ്ങൾ നിരാകരിക്കപ്പെടുന്നില്ല.

ദേശീയവാദത്തിന്റെ സൈദ്ധാന്തികനായ ബെനഡിക്ട് ആൻഡേഴ്സൻ പറയുന്നത്, രാഷ്ട്രങൾ എന്നത് ,കഥകളും ചിഹ്നങ്ങളും പരസ്പരം പങ്കുവയ്ക്കപ്പെട്ട “കല്പിത സമൂഹങൾ” ആണെന്നാണ്.
ഈ കഥകളിലും ചിഹ്നങളിലും ആ രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും നിഴലിക്കും.
എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ചിഹ്നങ്ങളും വിശ്വാസവും കൂടുതൽ പ്രാധാന്യവും പ്രോൽസാഹനവും നേടിക്കൂടാ.

എന്നിരുന്നാലും ഐറിഷ് സ്കൂളുകളിൽ ക്രിസ്മസിനു ദിവാലി, ഈദ്, യോം കിപ്പുർ എന്നീ ഉൽസവങൾക്കുള്ളതിലധികം പ്രാധാന്യമുണ്ട്.
ഏതെങ്കിലും ഒരു പ്രത്യേക മതത്തിനു രാജ്യത്തിൽ അമിത പ്രാധാന്യം കിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അത് കൊണ്ട് വരും ദിവസങ്ങളിൽ സർക്കാരിന്റെ ഈ തീരുമാനം വൻ വിവാദത്തിനു വഴി തെളിയിക്കാനും സാധ്യത ഉണ്ട്.

Share this news

Leave a Reply

%d bloggers like this: