അമ്മയെ കാണാൻ കാത്തുനിന്നില്ലാ, മിയാ മോൾ യാത്രയായി !.😢🌹

ഹൃദയം നടുക്കുന്ന വാർത്തയാണ്, കിൽക്കനിയിൽ നിന്ന്, അയർലൻഡിലെ മലയാളി സമൂഹം ഇന്ന് കേൾക്കേണ്ടി വന്നത്.

അയർലൻഡിലെ മലയാളികൾക്കിടയിൽ സുപരിചിതനും, മികച്ച സംഘാടകനുമായ ശ്രീ. ജോമി ജോസിന്റെ, ഇളയമകൾ മിയാ മോളാണ് നാട്ടിൽ, കോട്ടയം കോതനലൂരിലെ വീട്ടിൽ
വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

ജോമിയുടെ ഭാര്യ ജിഷാ രണ്ട് ദിവസം മുൻപാണ്, ചാച്ചന്റെയും, അമ്മച്ചിയുടെയും കൂടെയായിരുന്നാ മിയാമോളെ അയർലൻഡിലേക്ക് തിരികെ കൊണ്ടുവരാൻ നാട്ടിലേക്ക് പോയിരുന്നത്.
കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ, മകളെ കാണാതെ ഏഴ് ദിവസത്തെ ക്വറന്റീനിൽ നിൽക്കുമ്പോഴാണ്, മകൾ കിണറ്റിൽ കാൽവഴുതി വീണ് മരിച്ചെന്നാ ഹൃദയഭേദകമായ വാർത്ത ജിഷയ്ക്കും കേൾക്കേണ്ടി വന്നത്. സംഭവമറിഞ്ഞ്
ജോമിയും, മൂത്തമകനും നാളെ രാത്രിയിൽ നാട്ടിലേയ്ക്ക് യാത്ര തിരക്കും.

ശ്രീ. ജോമിയുടെയും, കുടുംബത്തിന്റെയും ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനൊടുപ്പം, ആ കുഞ്ഞുമാലാഖയുടെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

-Anil Joseph Ramapuram

Share this news

Leave a Reply

%d bloggers like this: