കോവിഡ് -19 നിയന്ത്രിക്കുന്നതിൽ യൂറോപ്പിൽ ഒന്നാമതായി അയർലൻഡ്

കോവിഡ് -19 നെ പിടിച്ചു കെട്ടാൻ കർശനവും കൃത്യമാർന്നതുമായ നടപടികളാണ് ലോകരാഷ്ട്രങ്ങൾ ഒക്കെയും സ്വീകരിക്കുന്നത്. ഈ പ്രയത്നത്തിൽയൂറോപ്യൻ രാജ്യങ്ങളും ഒട്ടും പുറകിലല്ല. എന്നാൽ എല്ലാ യൂറോപ്യൻ രാജ്യങ്ങളെയും പിന്നിലാക്കുന്ന പ്രകടനമാണ് അയർലൻഡ് കാഴ്ചവയ്ക്കുന്നതെന്നാണ് ദേശീയ ആരോഗ്യ എമർജൻസി സംഘത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

എങ്കിലും വൈറസിനെ പിടിച്ചടക്കുന്നതിന് നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണെന്ന് HSE മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ചയാണ് NHE സംഘം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ഇതനുസരിച്ച് കഴിഞ്ഞ ഏഴ് ദിവസത്തിൽ യൂറോപ്യൻ രാജ്യങ്ങളിലാകമാനം വൈറസ് വ്യാപനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 2% മുതൽ 59% വരെ വർധനവുണ്ടായെന്നാണ് സൂചന.

യൂറോപ്പിലെ നാല് രാജ്യങ്ങളിൽ മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമായൊരു ചിത്രം കാണാൻ സാധിക്കുന്നത്. അതിലൊന്ന് അയർലണ്ടാണ്, വെള്ളിയാഴ്ച വരെയുള്ള വൈറസ്‌ വ്യാപന നിരക്കിൽ 30% ഇടിവാണ് രേഖപ്പെടുത്തിയത്. ഈ കണക്കുകൾ പ്രകാരം ലോകത്തിൽ ഇരുപതാം സ്ഥാനത്താണ് അയർലണ്ടിന്റെ സ്ഥാനം.

മൂന്ന് മാസത്തേ ഡാറ്റയിലെ ആദ്യ പോസിറ്റീവ് ട്രെൻഡുകളാണ് NHETറിപ്പോർട്ട് ചെയ്തത്. എന്നാൽ വൈറസ് പടരുന്നതിനെക്കുറിച്ച് പൊതുവെ ജാഗ്രത പാലിക്കണമെന്നും, പ്രത്യേകിച്ചും ചെറുപ്പക്കാർക്കിടയിൽ സംഭവങ്ങളുടെ നിരക്ക് വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ നിർദ്ദേശം.

19-24 പ്രായപരിധിയിൽ വരുന്നവരിലെ രോഗവ്യാപന തോതിൽ ഗണ്യമായ കുറവ് ഈ ആഴ്ചയിൽ റിപ്പോർട്ട്‌ ചെയ്തു. 75-84 പ്രായപരിധിയിൽ ഉൾപ്പെടുന്നവരിലെ രോഗബാധ നിരക്ക് 100,000 -ൽ 70 എന്ന തോതിൽ നിന്ന് 184 ആയി വർദ്ധിച്ചു.

ആശുപത്രി സംവിധാനം നിലവിൽ സുസ്ഥിരമാണെന്നും 325 പേർ ആശുപത്രിയിലും 42 പേർ തീവ്രപരിചരണത്തിലും ഉള്ളതായും എച്ച്എസ്ഇ ചീഫ് ക്ലിനിക്കൽ ഓഫീസർ ഡോ. കോൾ ഹെൻ‌റി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: