പെർഫ്യൂമിലെ ആദ്യ ഗാനം പുറത്തിറങ്ങി; സോഷ്യൽ മീഡിയയിൽ ഹിറ്റായി

കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കിയ  പെര്‍ഫ്യൂം എന്ന ചിത്രത്തില്‍ ചിത്രയും, പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ചേര്‍ന്ന് ആലപിച്ച റൊമാന്റിക് ഗാനമാണ്  പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

ഗാനം കേൾക്കാം

പാട്ട് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സംഗീതം ഒരുക്കിയത്  കെ രാജേഷ് ബാബു.  രചന  അഡ്വ. ശ്രീരഞ്ജിനി.

മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. രചന- കെ പി  സുനില്‍, ക്യാമറ- സജേത്ത് മേനോന്‍. മറ്റ് ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്പി, സുധി , സജിത്ത് കറ്റോട്. ഗായകര്‍- കെ എസ് ചിത്ര, പി കെ സുനില്‍കാമാര്‍ കോഴിക്കോട് ,രഞ്ജിനി ജോസ്, മധുശ്രീ നാരായണന്‍.

Share this news

Leave a Reply

%d bloggers like this: