ഡ്രൈവിംഗ് പെനാലിറ്റികളെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം.


റോഡ് സുരക്ഷയും ഗതാഗത നിയമങ്ങളും ശക്തിപ്പെടുത്താൻ വേണ്ടി പിഴ ചുമത്തൽ ( പെനാൽറ്റി പോയിൻറ്) സമ്പ്രദായം അയർലൻഡിൽ നിലവിലുണ്ട്. നിങ്ങൾ ചെയ്യുന്ന ഓരോ മോട്ടോർ വാഹന പിഴവുകൾക്കും നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന് മേൽ പെനാൽറ്റി പോയിന്റുകൾ ചുമത്തപ്പെടും.

2002 മുതലാണ് അയർലണ്ടിൽ പെനാൽറ്റി പോയിന്റ് സംവിധാനം നിലവിൽ വന്നത്. ( Road Traffic Act 2002). ഈ നിയമം പലതവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പെനാൽറ്റി പോയിന്റുകൾ നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിനുമേൽ ചുമത്തപ്പെടുമ്പോൾ പോയിന്റുകൾ ബാഹ്യമായി ലൈസൻസിനു മേൽ കാണാനൊക്കില്ല. മറിച്ച് പോയിന്റുകൾ ലൈസൻസിൽ റെക്കോർഡ് ചെയ്യപ്പടുകയാണു. ഈ റെക്കോഡുകൾ സൂക്ഷിക്കുന്നത് ഗതാഗതവകുപ്പാണു. National Vehicle and Driver File എന്നതാണു റെക്കോഡിന്റെ പേര്.

ഇങ്ങനെ റെക്കോർഡ് ചെയ്യപ്പെട്ട പെനാൽറ്റി പോയിന്റുകൾ നിങ്ങളുടെ ലൈസൻസ് റെക്കോർഡിൽ 3 വർഷം വരെ നിലനിൽക്കും. വാഹന ഇൻഷൂറൻസിനു അപേക്ഷിക്കുമ്പോൾ ഈ പോയിന്റുകൾ ഇൻഷുറൻസ് കമ്പനിക്ക് മുമ്പാകെ പരസ്യപ്പെടുത്തണം.
2014 വരേയ്ക്കും വാഹന ഇൻഷുറൻസ് കമ്പനികൾക്ക് National Vehicle and Driver File പരിശോധിക്കാൻ കഴിയുമായിരുന്നു. നിങ്ങളുടെ ലൈസൻസിനു മേൽ പെനാൽറ്റി പോയിന്റുകൾ അധികമുണ്ടെങ്കിൽ ഇൻഷുറൻസ് പ്രീമിയം അധികം അടയ്ക്കേണ്ടിവരും.

പെനാൽറ്റി പോയിന്റുകൾ പ്രവർത്തിക്കുന്നതെങ്ങനെ?:

പെനാൽറ്റി പോയിന്റുകൾ നിങ്ങളുടെ ലൈസെൻസിൽ റെക്കോർഡ് ചെയ്യപ്പെടുന്നത് താഴെ പറയുന്ന അവസരങ്ങളിലാണ്.

1.ഒരു ഡ്രൈവിങ് കുറ്റവുമായി നിങ്ങൾ കോടതിയിൽ ശിക്ഷിക്കപ്പെട്ട് പെനാൽറ്റി പോയന്റുകൾ ചാർത്തപ്പെടുമ്പോൾ.

  1. ഒരു ട്രാഫിക് കുറ്റത്തിനു
    നിങ്ങൾക്ക് ഇഷ്യു ചെയ്യപ്പെട്ട Fixed charge notice നു പണം അടച്ചു പെനാലിറ്റി വാങ്ങാം

നിങ്ങൾക്ക് 3 വർഷത്തിനുള്ളിൽ 12 പെനാൽറ്റി പോയിന്റുകൾ കിട്ടിയാൽ നിങ്ങൾ 6 മാസക്കാലത്തേക്ക് ഡ്രൈവിങ്ങിനു അയോഗ്യനാക്കപ്പെടും.
ലേണേഴ്‌സ് പെർമിറ്റ് ഉള്ളവർക്ക് 7 പെനാൽറ്റി പോയിന്റുകൾ കിട്ടിയാൽ ഡ്രൈവിങ്ങിനു അയോഗ്യനാവും . വണ്ടി ഓടിച്ചു തുടങ്ങി 2 വര്ഷത്തിനുള്ളിൽ 7 പെനാലിറ്റി പോയിന്റുകൾ കിട്ടിയാലും ഡ്രൈവിങ്ങിനു അയോഗ്യനാകും.

പെനാൽറ്റി പോയിന്റിനുള്ള കുറ്റങ്ങൾ:

നിങ്ങൾ കേവലം പെനാൽറ്റി പോയിന്റ് മാത്രം കേറുന്ന കുറ്റമാണു ചെയ്തതെങ്കിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും നിങ്ങൾക്ക് ഒരു നോട്ടീസ് കിട്ടും. പിഴയൊന്നും ഒടുക്കേണ്ടതില്ല. ഈ നോട്ടീസിൽ നിങ്ങളുടെ പേര്, വിലാസം, കുറ്റം നടന്ന തീയതി, സമയം, സ്ഥലം എന്നിവയുണ്ടാകും. ഈ നോട്ടീസ് ഇഷ്യു ചെയ്യപ്പെട്ട ദിവസത്തിനു 28 നാളുകൾക്ക് ശേഷം നിങ്ങളുടെ ലൈസൻസിലേക്ക് പെനാൽറ്റി പോയിന്റുകൾ കേറും.

Fixed charge offences:

Fixed charge fine ഉം പെനാൽറ്റി പോയിന്റും കേറുന്ന കുറ്റമാണു നിങ്ങൾ ചെയ്തതെങ്കിൽ ഗതാഗത- ടൂറിസം- സ്പോർട്സ് വകുപ്പിൽ (DTTAS) നിന്നും നിങ്ങൾക്ക് ഒരു നോട്ടീസ് കിട്ടും. നിങ്ങൾ Fixed charge fine 56 ദിവസങ്ങൾക്കുള്ളിൽ അടച്ചാൽ DTTASൽ നിന്നും നിങ്ങൾക്ക് മറ്റൊരു നോട്ടിസ് കൂടി ലഭിക്കും. പെനാൽറ്റി പോയിന്റുകൾ ലൈസെൻസിൽ കയറാൻ പോകുകയാണു എന്നറിയിക്കുന്ന നോട്ടീസാണത്. 28 ദിവസങ്ങൾക്ക് ശേഷം പോയിന്റുകൾ നിങ്ങളുടെ ലൈസെൻസിൽ ചേർക്കപ്പെടും. Fixed charge fine 56 ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ അടച്ചില്ലെങ്കിൽ ജില്ലാ കോടതിയിൽ ഹാജരാകാനുള്ള സമൻസ് വരും. കോടതിയിൽ നിങ്ങളുടെ ഡ്രൈവിങ് കുറ്റം തെളിയിക്കപ്പെട്ടാൽ പ്രസ്തുത കുറ്റത്തിൽ, നിങ്ങളുടെ പെനാൽറ്റി പോയിന്റുകളുടെ എണ്ണം, കോടതി DTTAS നെ അറിയിക്കും.
അപ്പോൾ DTTAS നിങ്ങൾക്കൊരു നോട്ടിഫിക്കേഷൻ അയയ്ക്കും. പ്രസ്തുത
പെനാൽറ്റി പോയിന്റുകൾ നിങ്ങളുടെ ലൈസൻസിലേക്ക് ചേർക്കും എന്ന അറിയിപ്പായിരിക്കും അത്.

പെനാൽറ്റി പോയിന്റുകൾ എത്രനാൾ എന്റെ ലൈസൻസിൽ നിലനിൽക്കും?:

3 വർഷം. ഇതിനിടയിൽ എപ്പോഴെങ്കിലും നിങ്ങളുടെ ലൈസൻസ് കാലാവധി അവസാനിച്ചാൽ പിന്നെ പുതുക്കുന്ന തീയതിവരേക്കുള്ള കാലം ഈ 3 വർഷകാലവധിയിൽ കണക്കാക്കപ്പെടുകയില്ല. നിങ്ങൾക്ക് 12 പോയിന്റുകൾ കിട്ടി 6 മാസത്തേക്ക് ഡ്രൈവിങ്ങിനു അയോഗ്യതവന്നാൽ , ആറാം മാസം തീരുമ്പോഴേക്കും നിങ്ങളുടെ ആ 12 പോയിന്റുകൾ ലൈസൻസിൽ നിന്നും അപ്രത്യക്ഷമാകും. പക്ഷെ നിങ്ങളുടെ ലൈസെൻസിൽ റെക്കോർഡ് ചെയ്യപ്പെടാത്ത കൂടുതൽ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ടെങ്കിൽ ആറുമാസം കഴിഞ്ഞാലും ആ പോയിന്റുകൾ അവിടെ തന്നെ നിൽക്കും, 3 വർഷം വരേയ്ക്കും.

12 പെനാൽറ്റി പോയിന്റുകൾ കേറിയാൽ ഞാൻ എന്തു ചെയ്യണം.?:

പന്ത്രണ്ടോ അതിൽ കൂടുതലോ പെനാൽറ്റി പോയിന്റുകൾ കേറിയതിന്റെ ഫലമായി DTTAS നിങ്ങളെ 6 മാസത്തേക്ക് അയോഗ്യനാക്കി എന്ന സന്ദേശം തന്നുകഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ driving license , National Driver Licence Service നു മുമ്പാകെ 6 മാസക്കാലത്തേക്ക് സമർപ്പിക്കണം.

പെനാൽറ്റി പോയിന്റുകൾക്ക് കാരണമാകുന്ന തെറ്റുകൾ ഏതെല്ലാമാണു?:

(Road Traffic Act 2002 പ്രകാരമുള്ളവ)
വേഗതയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ:

€80 ന്റെ fixed charge fine ഉം 3 പെനാൽറ്റി പോയന്റുകളും ചേർത്തു കിട്ടും. അമിത വേഗത്തിൽ വാഹനമോടിക്കുന്നത് പൊലീസ് ട്രാഫിക് ക്യാമറയിൽ പതിഞ്ഞാൽ ഫൈനും പെനാൽറ്റി പോയന്റും നോട്ടീസായി തപാലിൽ വരും. ഫൈനടയ്ക്കാൻ നിങ്ങൾക്ക് 28 ദിവസം കിട്ടും.
നിങ്ങൾ ഫൈൻ അടച്ചില്ലെങ്കിൽ തുക €120ആയി വർദ്ധിക്കും. ഈ തുക 56 ദിവസങ്ങൾക്കുള്ളിലടയ്ക്കണം. എന്നിട്ടും അടച്ചില്ലെങ്കിൽ നേരിട്ട് കോടതി മുമ്പാകെ ഹാജരാകണം. കോടതിയിൽ നിങ്ങളുടെ കുറ്റം തെളിയിക്കപ്പെട്ടാൽ നിങ്ങൾക്ക് 5 പെനാൽറ്റി പോയന്റുകൾ കേറും. മാത്രമല്ല €1,000 വരെ ഫൈനും ഒടുക്കേണ്ടിവരും.

വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ എന്ത് ശിക്ഷ

വണ്ടി ഓടിക്കുമ്പോൾ കയ്യിൽ ഫോൺ വച്ചു സംസാരിക്കുകയോ മൊബൈൽ ഫോൺ കയ്യിൽ പിടിക്കുകയോ ചെയ്താൽ അത് ശിക്ഷാർഹമാണ് . 60 യൂറോ fixed fine കൂടാതെ 3 പെനാലിറ്റി പോയിന്റുകളും കിട്ടും. കോടതിയിൽ പോയാൽ 90 യൂറോ fixed fine , 5 പെനാലിറ്റി പോയിന്റുകളുമായി ഇത് മാറും. അങ്ങനെ കയ്യിൽ പിടിച്ചു ഫോൺ ഉപയോഗിക്കാൻ നിയമം പറയുന്നത് 999 അല്ലേൽ 112 വിളിക്കുമ്പോഴാണ്.
ഹാൻഡ്‌സ് ഫ്രീ ആയി നിയമപരമായി നിങ്ങള്ക്ക് ഫോൺ ഉപയോഗിക്കാം.

സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലുള്ള ശിക്ഷകൾ:

നിങ്ങൾ സീറ്റ്ബെൽറ്റ് ഇട്ടില്ലെങ്കിൽ , അല്ലെങ്കിൽ 17 വയസ്സിനു താഴെയുള്ള കുട്ടികളെ കാറിൽ സീറ്റ് ബെൽറ്റ് ഇടുവിക്കാതെ കൊണ്ടുപോയാൽ €60 ചാർജ് ചെയ്യും. 28 ദിവസങ്ങൾക്കകം ഈ തുക അടച്ചില്ലെങ്കിൽ ഫൈൻ €60 ആയി വർദ്ധിക്കും. ഈ തുക 56 ദിവസങ്ങൾക്കകം അടയ്ക്കണം.കൃത്യസമയത്ത് ഫൈനടച്ചാൽ 3 penalty points കേറും. സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടാൽ 5 penalty points നിങ്ങളുടെ ലൈസെൻസിലേക്ക് ചേർക്കപ്പെടും. കൂടാതെ €2000 ഫൈൻ ഒടുക്കുകയും വേണം.

മോട്ടോർ ഇൻഷൂറൻസുമായി ബന്ധപ്പെട്ട കുറ്റങ്ങൾ:

ഇൻഷൂറൻസ് ഇല്ലാതെ വണ്ടിയോടിച്ചാൽ നിങ്ങൾക്ക് €5 പെനാൽറ്റി പോയിന്റുകൾ കേറും, കോടതിയിൽ ഹാജരാകുകയും വേണം. കോടതി നിങ്ങൾക്ക് €5000 വരെ പിഴ ചുമത്തും. മാത്രമല്ല 6 മാസത്തെ തടവിനു ജയിലിലേക്ക് വിടാവുന്നതുമാണു. പെനാൽറ്റി പോയന്റ്സ് ഇടാതെ, ഡ്രൈവിങ് ലൈസൻസ് കണ്ടുകെട്ടാനും ഡ്രൈവ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ അയോഗ്യനാക്കാനും കോടതിക്ക് കഴിയും.

അശ്രദ്ധമായി വണ്ടിയോടിക്കൽ:

പൊതുസ്ഥലത്ത് അലസമായി വണ്ടിയോടിച്ചാൽ നിങ്ങളുടെ ലൈസെൻസിൽ 5 penalty points കേറും മാത്രമല്ല €5,000 വരെ ഫൈൻ ഒടുക്കേണ്ടിവരും. അശ്രദ്ധമായി വണ്ടിയോടിച്ച് ആരുടെയെങ്കിലും ജീവൻ അപഹരിച്ചാൽ അല്ലെങ്കിൽ ഗുരുതരമായ പരിക്ക് ഏല്പിച്ചാൽ നിങ്ങൾക്ക് രണ്ട് വർഷം വരെ തടവ് കിട്ടും.അല്ലെങ്കിൽ €10,000 പിഴ ഒടുക്കണം. ചിലപ്പോൾ രണ്ടും ചേർന്നും വരാം.

എന്റെ വാഹനം വേറൊരാൾ ഓടിച്ചാൽ എന്തു പറ്റും?

വണ്ടിയോടിക്കലിലെ പിഴവ് പൊലീസിന്റെ ക്യാമറയിൽ പെട്ടാൽ വാഹനത്തിന്റെ റജിസ്റ്റേഡ് ഉടമസ്തനു നോട്ടിസ് വരും.
പിഴവ് നടന്ന നേരത്ത് വണ്ടിയോടിച്ചിരുന്നത് റജിസ്റ്റേഡ് ഉടമയല്ലെങ്കിൽ വാഹനമോടിച്ച ആളിന്റെ വിവരങ്ങൾ നോടീസിന്റെ കൂടെയുള്ള ഫോമിൽ പൂരിപ്പിച്ച് കൊടുക്കണം. ഇത് ഒറിജിനൽ നോട്ടീസ് സഹിതം , ബന്ധപ്പെട്ട ഗാർഡ സ്റ്റേഷനിൽ എത്തിക്കണം. നോട്ടീസിന്റെ കൂടെ പേയ്മെന്റ് വയ്ക്കരുത്. വണ്ടിയോടിച്ച വ്യക്തിക്ക് ഗാർഡ , നോട്ടീസ് ഇഷ്യു ചെയ്യും.

എല്ലാ ഐറിഷ് driving license കൾക്കും പെനാൽറ്റി പോയിന്റുകൾ ബാധകമാണോ?

അതെ. ലേർണർ പെർമിറ്റുൾപ്പടെ എല്ലാ ഡ്രൈവിംഗ് ലൈസെൻസുകൾക്കും പെനാൽറ്റി പോയിന്റുകൾ ബാധകമാണു.
വിദേശ ഡ്രൈവിങ് ലൈസെൻസുമായി അയർലണ്ടിൽ വണ്ടിയോടിക്കുന്നവർക്കും പെനാൽറ്റി പോയിന്റുകൾ ബാധകാമാണു. വിദേശ ഡ്രൈവിങ് ലൈസെൻസുമായി അയർലണ്ടിൽ വണ്ടിയോടിക്കുന്നവർക്ക് ഒരു പ്രത്യേക റെക്കോർഡ് സൂക്ഷിക്കും. ഇങ്ങനെയുള്ളവർ 3 വർഷങ്ങൾക്കുള്ളിൽ 12 പെനാൽറ്റി പോയിന്റുകൾ നേടിയാൽ അവരെ അയർലണ്ടിൽ വണ്ടിയോടിക്കുന്നതിനു അയോഗ്യരാക്കും.

നിങ്ങളുടെ ലൈസെൻസിൽ എത്ര പെനാൽറ്റി പോയിന്റുകൾ ഉണ്ടെന്ന് എങ്ങനെ കണ്ടുപിടിക്കാം?

നിങ്ങളുടെ പെനാൽറ്റി പോയിന്റുകൾ അറിയാൻ National Driver Licence Service (NDLS) നെ 076 108 7880 എന്ന നമ്പരിൽ ബന്ധപ്പെടുക. അല്ലെങ്കിൽ info@ndls.ie എന്ന ഈ മെയിലിൽ ബന്ധപ്പെടുക ; നിങ്ങളുടെ driving licence നമ്പർ ചേർക്കാൻ മറക്കരുത്.

മറ്റ് നിയമപരിധികളിലെ പെനാൽറ്റി പോയിന്റുകൾ:

മറ്റ് രാജ്യങ്ങളിലെയും മറ്റ് നിയമപരിധികളിലെയും ( EU/EEA അംഗരാജ്യങ്ങളും UK യും) പെനാൽറ്റി പോയിന്റുകൾ അയർലണ്ട് കണക്കാക്കുന്നതല്ല. ഡ്രൈവിങ് അയോഗ്യതകളെ പറ്റിയുള്ള യൂറോപ്യൻ കൻ വെൻഷനിൽ അംഗരാജ്യങ്ങൾ ജൂൺ 1998 ൽ ഒപ്പു വച്ചിട്ടുണ്ടെങ്കിലും അതിതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.

എങ്കിലും അയർലണ്ടും യു.കെ യും തമ്മിൽ ചില കുറ്റങ്ങളിൽ അയോഗ്യതകൾ അംഗീകരിക്കാനുള്ള ഒരു പ്രത്യേക കരാർ നിലവിലുണ്ട്.( ഇതിൽ എന്തായാലും പെനാൽറ്റി പോയിന്റുകൾ പെടില്ല).

പെനാൽറ്റി പോയിന്റുകൾ റദ്ദാക്കപ്പെടുമോ?:

നിങ്ങളുടെ പെനാൽറ്റി പോയിന്റുകൾ/ പോയിന്റുകളില്ലാത്ത fixed charge
ക്യാൻസൽ ചെയ്യാൻ ഗാർഡയോട് അപേക്ഷിക്കാം. അതിനു തക്കതായ കാരണങ്ങൾ കാണിക്കണം.
ഉദാഹരണത്തിന്, നിങ്ങൾക്ക് അമിതവേഗത്തിൽ വണ്ടിയോടിക്കേണ്ടിവന്നത് വണ്ടിയിൽ അത്യാസന്നനിലയിൽ ഒരാളെ
ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ളതുകൊണ്ടാണു
അല്ലെങ്കിൽ
വീട്ടിൽ ഒരു അത്യാഹിതം ( ഗ്യാസ് ലീക്ക്, തീ പിടിത്തം) നടന്നതിനാലാണു എന്നീ കാരണങ്ങൾ ഗാർഡയോട് പറയാം.

Fixed Charge Notice ക്യാൻസലാക്കനുള്ള അപേക്ഷാ ഫോമും ഫോം പൂരിപ്പിക്കാനുള്ള നിർദ്ദേശങ്ങളും
Www.garda.ie എന്ന സൈറ്റിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Road Safety Authority (RSA)
Moy Business Park
Primrose Hill
Ballina
Co Mayo
Ireland

പ്രവർത്തന സമയം:
തിങ്കൾ മുതൽ വെള്ളിവരെ 8.30am -5pm
Tel: 096 25800
Locall: 1890 406 040
Fax: 096 25252
Homepage: http://www.rsa.ie
Email: info@rsa.ie

Share this news

Leave a Reply

%d bloggers like this: