തിരഞ്ഞെടുപ്പിന് എതിരെയുള്ള നിയമ പോരാട്ടങ്ങളിലും രക്ഷയില്ല; ട്രംപിന്റെ ഹർജികൾ കോടതികൾ നിഷ്കരുണം തള്ളി

വാഷിങ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയത്തിന് തൊട്ടരികിൽ. 264 ഇലക്ടറൽ വോട്ടുകള്‍ ബൈഡൻ നേടിക്കഴിഞ്ഞു. അതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി. ട്രംപിന്റെ വാദങ്ങൾ വ്യാഴാഴ്ച കോടതി തള്ളി. ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്.

ജോര്‍ജിയയിലെ കേസിൽ വൈകി എത്തിയ 53 ബാലറ്റുകൾ പരിഗണിച്ചതിനാണ് ആരോപണം. മിഷിഗണിൽ വോട്ടുകൾ എണ്ണുന്നത് നിര്‍ത്തി വയ്ക്കണമെന്നും പട്ടികപ്പെടുത്തൽ പ്രക്രിയയിലേക്ക് കൂടുതൽ പ്രവേശനം നേടാനും ശ്രമിച്ചിരുന്നു എന്നാണ് ആരോപണം. എന്നാല്‍, ഇരുഹര്‍ജികളും ജഡ്ജിമാര്‍ തള്ളുകയായിരുന്നു.

ഫിലാഡൽഫിയയിൽ വോട്ടെണ്ണൽ നിര്‍ത്തണമെന്ന ട്രംപിന്റെ ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്. ട്രംപിന്റെ ഹര്‍ജികള്‍ക്ക് തെളിവുകളൊന്നും ഇല്ലെന്ന് ജോർജിയയിലെ ജഡ്ജി ജെയിംസ് ബാസ് പറഞ്ഞു. വോട്ടെടുപ്പ് നിര്‍ത്തിവെക്കാന്‍ ഉത്തരവിടാനാവില്ലെന്ന് മിഷിഗണ്‍ ജഡ്ജി സിന്തിയ സ്റ്റീഫനും വ്യക്തമാക്കി.

ഇതോടെ ക്ലബ്ബിൻറെ കാര്യം കൂടുതൽ പരുങ്ങലിലായി. എന്നാല്‍, കൂടുതൽ സംസ്ഥാനങ്ങളിൽ കൂടി നിയമ നടപടികള്‍ സ്വീകരിക്കുവാനുള്ള ശ്രമത്തിലാണ് ട്രംപ്.

Share this news

Leave a Reply

%d bloggers like this: