ഡബ്ലിൻ വിമാനത്താവളം; ടെർമിനൽ 1-ന്റെ മുഖം മാറുന്നു : പദ്ധതി ആസൂത്രണം ചെയ്ത് DAA-യും ഫിംഗൽ കൗണ്ടി കൗൺസിലും

തലസ്ഥാന നഗരിയിലെ വീമാനത്താവളത്തിന്റെ മുഖം മാറുന്നു. ഡബ്ലിൻ എയർപോർട്ടിന്റെ ടെർമിനൽ 1 നവീകരിക്കാൻ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിംഗൽ കൗണ്ടി കൗൺസിലും ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയും.

1972-ലാണ് ടെർമിനൽ നിർമ്മിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയും കോർ ഫെയ്സും നവീകരിക്കാനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്. ഊർജ്ജക്ഷമവും -കാര്യക്ഷമവുമായ ഘടന ടെർമിനലിന് പ്രദാനം ചെയ്യാലാണ് പദ്ധതിയുടെ ലക്ഷ്യം.

ടെർമിനലിന്റെ നിലവിലുള്ള കോൺക്രീറ്റ് ഫിനുകൾ മാറ്റി ഗ്ലാസ്, സോളിഡ് പാനലുകൾ ഉപയോഗിച്ചുള്ള മേൽക്കൂര സ്ഥാപിക്കും. ഈ പദ്ധതി എയർപോർട്ടിന്റെ നിലവിലെ രൂപത്തെ മാറ്റിമറിക്കുകയും T1-ന് പുതിയ രൂപം കൈവരിക്കാൻ വഴിയൊരുക്കുമെന്നാണ് പദ്ധതി ആസൂത്രകരുടെ വിലയിരുത്തൽ.

ടെർമിനൽ-1ന്റെ മുൻഭാഗത്തിനും പിൻഭാഗത്തിനും (വടക്ക്, തെക്ക് വശങ്ങൾ) കൂടുതൽ തിളക്കം പുതിയ ഈ രൂപകൽപ്പന പ്രദാനം ചെയ്യും. 1970-കളിലെ കോൺക്രീറ്റ് ഫിനുകൾ നീക്കംചെയ്യുന്നതോടെ ടെർമിനലിന് സവിശേഷമായ ഒരു പുതിയ രൂപം ലഭിക്കുമെന്ന് ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയും അറിയിച്ചു.

ഈ പദ്ധതി നിലവിൽ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നവീകരണ ജോലികൾ എന്ന് ആരംഭിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും DAA വ്യക്തമാക്കി.

ടെർമിനൽ 1-ന്റെ മുൻ‌ഭാഗമുൾപ്പടെ നവീകരിക്കുന്നതിനുള്ള പദ്ധതി ഡബ്ലിൻ വിമാനത്താവളത്തിന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമാണെന്ന് ഡബ്ലിൻ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ വിൻസെന്റ് ഹാരിസൺ പറഞ്ഞു.

കോവിഡ് -19 ന്റെ ആഘാതം മൂലം യാത്രക്കാരുടെ ഗതാഗതത്തെ ബാധിച്ചു. ഡബ്ലിൻ വിമാനത്താവളത്തിന്റെ രക്ഷാധികാരികളെന്ന നിലയിൽ, DAA-യും സർക്കാരും പദ്ധതിയുമായി ബന്ധപ്പെട്ട് വിവേകപൂർണ്ണമായ ദീർഘകാല വീക്ഷണം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാറ്റങ്ങൾ ടെർമിനലിന്റെ ഊർജ്ജ കാര്യക്ഷമതയിൽ ഗണ്യമായ പുരോഗതി സൃഷ്ടിക്കുമെന്ന് ഹാരിസൺ പറഞ്ഞു. കെട്ടിടം നവീകരിക്കുന്നതോടെ നിലവിലെ BER റേറ്റിംഗ് F-ൽ നിന്ന് B3-ലേക്ക് മാറും. 1972-ൽ 7 മില്യൺ യൂറോ ചെലഴിച്ചാണ് ടെർമിനൽ സ്ഥാപിച്ചത്.

Share this news

Leave a Reply

%d bloggers like this: