നിവിൻ പോളിയുടെ പുതിയ ചിത്രം ”കനകം കാമിനി കലഹം” കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ പ്രേക്ഷകർക്ക് മറക്കാനാകാത്ത വ്യത്യസ്തമായ സിനിമ അനുഭവം സമ്മാനിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. അടുത്ത ചിത്രം നിവിൻ പോളി നായകനായ “കനകം കാമിനി കലഹം” ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമ ചിത്രീകരണം മുന്നേറുന്നത്. 

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും ചിത്രീകരണത്തിന് തുടക്കം കുറിച്ചതിൽ ആഹ്ലാദവും ആശീർവാദവും നിവിൻ പോളി  ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചു.

പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ വിനയ് ഫോർട്ട്‌, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്,സുധീഷ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.  

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും അനീസ് നാടോടി കലാസംവിധാനവും വസ്ത്രാലങ്കാരം കൾട്ട് റവല്യൂഷനും ഷാബു പുൽപ്പള്ളി മേയ്ക്കപ്പും മനോജ് കാനോത്ത് ചിത്രസംയോജനവും സംഗീതം യാക്സൻ ഗ്യാരി പെരോര – നേഹ നായർ ടീമും നിർമ്മാണ നിർവ്വഹണം പ്രവീൺ ബി മേനോനും നിർവ്വഹിക്കുന്നു


Share this news

Leave a Reply

%d bloggers like this: