ലോകമെമ്പാടുമുള്ള വനിതകൾക്ക് അഭിമാനമായി കമല ഹാരിസ്.ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്


ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അമേരിക്കയുടെ നാല്‍പ്പതിയാറാമത് പ്രസിഡന്‍റാകുമ്പോൾ അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമലാ ഹാരിസ് രചിക്കുന്നത് ചരിത്രത്തിലെ ഒരു സുവർണ അദ്ധ്യായം തന്നെയാണ്.

അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റിന്റെ പദവി വഹിക്കുന്ന ആദ്യ വനിത, ആദ്യത്തെ ബ്ലാക്ക് അമേരിക്കൻ, ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ എന്നിങ്ങനെ യുള്ള ഒട്ടേറെ വിശേഷണങ്ങൾ അവർക്ക് സ്വന്തം.

സാൻ ഫ്രാൻസിസ്കോയിലെ ആദ്യത്തെ വനിതാ ഡിസ്ട്രിക്റ്റ് അറ്റോർണി, കാലിഫോർണിയയിലെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ച ആദ്യത്തെ വനിത എന്നീ നേട്ടങ്ങളും കമല ഹാരിസ് നേരത്തെ സ്വന്തമാക്കിയിരുന്നു.

1964, ഒക്ടോബർ 20 ന് കാലിഫോർണിയ യിലെ ഓക്‌ലാന്റിലാണ് കമല ജനിച്ചത്. ജീവശാസ്ത്രജ്ഞയായിരുന്ന ശ്യാമള ഗോപാലനാണ് കമലയുടെ അമ്മ.

ബെർക്കിലിയിലെ University of California യിൽ എൻഡോ ക്രൈനോളജി വിഭാഗത്തിൽ ബിരുദപഠനം നടത്താനാണ് പത്തൊമ്പത് കാരിയായ ശ്യാമള ഗോപാലൻ 1958 ൽ തമിഴ്‌നാട്ടിൽ നിന്നും കാലിഫോർണിയയിൽ എത്തിയത്.1964 -ൽ ശ്യാമള ഗോപാലന് പി.എച്.ഡി ലഭിച്ചു. കമലയുടെ പിതാവ് Donald J. Harris , Stanford University യിലെ ഇക്‌ണോമിക്‌സ് വിഭാഗത്തിലെ
emeritus professor ആയിരുന്നു. അദ്ദേഹം 1961 ൽ ബ്രിട്ടീഷ് ജമൈക്കയിൽ നിന്ന് ബിരുദ പഠനത്തിന് അമേരിക്കയിൽ എത്തിയതായിരുന്നു.
Donald പഠിച്ചതും University of California യിൽ ആയിരുന്നു. അദ്ദേഹത്തിന് 1966 ൽ ഇക്‌ണോമിക്‌സിൽ പി.എച്.ഡി ലഭിച്ചു.

തന്റെ സഹോദരി, മായയുമൊത്ത് കമല പടിഞ്ഞാറൻ ബെർക്കിലിയിലെ Milvia Street ലാണ് ജീവിച്ചത്. “Flatlands” എന്നറിയപ്പെട്ടിരുന്ന ആ സ്ഥലത്ത് വളരെ യധികം കറുത്ത വർഗക്കാർ താമസിച്ചിരുന്നു.

കമലയുടെ ആദ്യ സ്‌കൂൾ Thousand Oaks Elementary School ആണ്.അവിടെ പഠിച്ചിരുന്നവരിൽ 40% പേർ കറുത്ത വർഗക്കാർ ആയിരുന്നു. ഹാരിസ് കുടുംബത്തിന്റെ അയൽവാസിയായിരുന്ന ഒരു വ്യക്തി കമലയെയും മായയെയും കൂട്ടി ഓക് ലാന്റിലെ ആഫ്രിക്കൻ അമേരിക്കൻ ചർച്ചിൽ പോകുമായിരുന്നു. ഇരുവരും അവിടത്തെ ,കുട്ടികളുടെ കൊയർ സംഘത്തിൽ കുട്ടികാലം മുതൽ കമല പാടിയിരുന്നു.
അമ്മ ശ്യാമള ഹൈന്ദവ വിശ്വാസം പിന്തുടർന്നെങ്കിലും മകളെ തന്റെ വിശ്വാസത്തിൽ വരാൻ നിര്ബന്ധിച്ചിട്ടില്ല.

കുട്ടിക്കാലത്ത് കമലയും മായയും കൂടി ഒട്ടനവധി തവണ ചെന്നൈയിലെ തങ്ങളുടെ മാതൃഗൃഹത്തിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. കമലയെ ഏറ്റവും ആഴത്തിൽ സ്വാധിനിച്ച വ്യക്തി അവരുടെ അമ്മാവനായ റിട്ടയേഡ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പി.വി.ഗോപാലനാണ്.
അദ്ദേഹത്തിന്റെ പുരോഗമനാത്മകമായ ജനാധിപത്യ കാഴ്ചപ്പാടും സ്‌ത്രീവിമോചന ചിന്തകളും കമലയ്ക്കു പ്രചോദനം ആയിരുന്നു.
യൗവന കാലത്തുടനീളം കമല ഇന്ത്യയിലുള്ള തന്റെ മാമന്മാരോടും അമ്മായിമാരോടും ഇഴയടുപ്പമുള്ള ബന്ധം സൂക്ഷിച്ചിട്ടുണ്ട്. ജമൈക്കയിലെ തന്റെ പിതൃ ഗൃഹത്തിലും അവർ പോകാറുണ്ടായിരുന്നു.

കമലയ്ക്ക് 7 വയസ്സുള്ളപ്പോൾ ഡൊണാൾഡും ശ്യാമളയും തമ്മിൽ വിവാഹബന്ധം പിരിഞ്ഞു.

Palo Alto യിൽ താമസിച്ച തങ്ങളുടെ പിതാവിനെ വാരന്ത്യങ്ങളിൽ കമലയും മായയും സന്ദര്ശിക്കാറുണ്ടായിരുന്നു.
അപ്പോൾ അയൽവാസികളായ കുട്ടികൾ, തങ്ങൾ കറുത്ത വർഗക്കാർ ആയതിനാൽ ,കൂടെ കളിക്കാൻ വരില്ലായിരുന്നു എന്ന് കമല ഓർക്കുന്നു.

കമലയ്ക്ക് 12 വയസ്സായപ്പോൾ കമലയും മായയും അമ്മയോടൊത്ത് കാനഡയിലെ
Quebec ലോട്ട് താമസം മാറി.
അവിടെ ശ്യാമള, McGill University യിൽ അഫിലിയേറ്റ് ചെയ്ത Jewish General Hospital ലിൽ പ്രൊഫസർ / ഗവേഷകയായി ജോലിനോക്കി.

കമല തുടർന്ന് പഠിച്ചത് Notre-Dame-des-Neiges , Westmount High School എന്നീ വിദ്യാലയങ്ങളിലാണ്.
1981 ൽ അവർ ഹൈസ്‌കൂൾ ഗ്രാജുവേഷൻ നേടി.ഹൈസ്‌കൂൾ പഠനത്തിനു ശേഷം കമല
വാഷിങ്ടൺ ഡി. സി.യിലെ Howard University യിലാണ് ചേർന്നത്. ആ സർവകലാശാലയിൽ പഠിച്ചിരുന്നവരിൽ ഭൂരിഭാഗവും കറുത്ത വർഗ്ഗക്കാർ ആയിരുന്നു. അക്കാലത്ത് തന്നെ കമല California സെനറ്റർ ആയിരുന്ന Alan Cranston ന്റെ ശിപായി ആയി ജോലിനോക്കി. തുടർന്ന് അവിടുത്തെ ഇക്‌ണോമിക്‌സ് സൊസൈറ്റി യിൽ അംഗമാകുകയും Alpha Kappa Alpha എന്ന വനിതാ വിദ്യാർത്ഥി സമാജത്തിൽ പ്രവർത്തിക്കുകയും ചെയ്തു.

Howard University യിൽ നിന്നും1986 ൽ സാമ്പത്തിക ശാസ്ത്രതത്തിലും രാഷ്ട്രതന്ത്രത്തിലും കമല ബിരുദം നേടി.

പിന്നീട്, നിയമപഠനത്തിനായി അവർ കാലിഫോർണിയയിലേക്ക് തിരിച്ചുപോയി.
കാലിഫോർണിയയിലെ Hastings College of the Law യിൽ നിന്നും നിയമപഠനം പൂർത്തിയാക്കി. അവിടെ പഠിച്ചിരുന്ന കാലത്ത് അവിടുത്തെ കറുത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികളുടെ സംഘടനാ പ്രസിഡന്റ് ആയിരുന്നു കമലാ ഹാരിസ്.

1989 ൽ കമല , നിയമത്തിൽ ഡോക്ട്രേറ്റ് നേടുകയും California Bar ൽ പ്രവേശിക്കുകയും ചെയ്തു.

പ്രൊസിക്യൂട്ടറായി സേവനമനുഷ്ഠിച്ച കമല ഹാരിസ് 2004 മുതൽ 2010 വരെ സാൻ ഫ്രാൻസിസ്കോ ഡിസ്ഡ്രിക്ട് അറ്റോർണിയായും .

2010 യിൽ കാലിഫോർണിയ അറ്റോർണറി ജനറലായ കമല 2014 വീണ്ടും ആ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016യിൽ അമേരിക്കൻ സെനറ്റിലോട്ടു മത്സരിച്ചു ജയിച്ച കമല 2019 യിൽ ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാത്ഥിക്കുള്ള നോമിനേഷന് മത്സരിച്ചു ശ്രദ്ധ പിടിച്ചു പറ്റി. 2020 യിൽ അമേരിക്കയുടെ ചരിത്രം തന്നെ തിരുത്തി കൊണ്ട് ജോ ബൈഡനു ഡെപ്യൂട്ടി ആയി വിജയ കോടി പാറിച്ചിരിക്കുകയാണ് . ലോകമെമ്പാടുള്ള വനിതകൾക്ക് അഭിമാനികാം കമല ഹാരിസ് വിജയത്തിന് ശേഷം പറഞ്ഞ പോലെ ഞാൻ ആദ്യത്തെ ആളല്ല എന്റെ പദവി ഒരു തുടക്കം മാത്രം.

Share this news

Leave a Reply

%d bloggers like this: