ഡബ്ലിൻ എയർപോർട്ടിൽ നിന്നും വ്യാജ ടാക്‌സി ഡ്രൈവറെ പിടികൂടി : ഇൻഷുറൻസ് ഇല്ലാത്ത കാർ ഗാർഡ പിടിച്ചെടുത്തു

ലെവൽ-5 നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പോലീസ് ചെക്കിങ്ങിൽ കുടുങ്ങി വ്യാജ ടാക്‌സി ഡ്രൈവർ. ഡബ്ലിൻ വിമാനത്താവളത്തിൽ ഗാർഡ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇൻഷുറൻസ് ഇല്ലാത്ത കാറുമായാണ് ഇയാൾ എയർപോർട്ടിൽ കറങ്ങി നടന്നത്. കാറും ഗാർഡ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എയർപോർട്ടിൽ നിന്നും യാത്രക്കാരെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഗാർഡ ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയ്ക്കു മുന്നിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കും.

ഗാർഡായും ദേശീയ ഗതാഗത അതോറിറ്റിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വാഹനം പിടിച്ചെടുത്തത്ത്‌.

എൻ‌.ടി‌.എ.യും ഡി‌.എം‌.ആർ. റോഡുകളും തമ്മിലുള്ള സംയുക്ത പ്രവർത്തനം ഡബ്ലിൻ മേഖലയിലെ ലൈസൻസില്ലാത്ത ചെറുകിട പബ്ലിക് സർവീസ് വെഹിക്കിൾ ഓപ്പറേറ്റർമാരെ ലക്ഷ്യമിടുന്നതാണെന്നും ഇത്തരത്തിലുള്ള അനധികൃത ടാക്സി സർവീസുകൾ അനുവദിക്കില്ലെന്നും ഗാർഡ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: