ഇളയരാജ സംഗീതത്തിന്റെ മാസ്മരികതയിൽ ഗമനം ട്രെയിലർ പുറത്ത്

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണ്‍ ആണ് നായിക.

സൂപ്പര്‍ താരം നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗായിക ശൈലപുത്രി ദേവി ആയാണ് നിത്യ ഗമനത്തില്‍ എത്തുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായാണ് ഗമനം ഒരുങ്ങുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം.

രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം.

Share this news

Leave a Reply

%d bloggers like this: