അയർലണ്ടിലെ ഏറ്റവും വല്യ നഗര പുനരുജ്ജീവന പദ്ധതി വാട്ടർഫോർഡിൽ , 110 മില്യൺ യൂറോ അനുവദിച്ചു സർക്കാർ.


വാട്ടർഫോർഡ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന രീതിയിൽ പുതിയ വികസനപദ്ധതികൾക്ക് രൂപരേഖയായി.

രാജ്യത്തെ ഏറ്റവും വലിയ നഗര പുനരുജ്ജീവന പദ്ധതിയ്ക്ക് സർക്കാർ
€110 മില്ല്യൻ അനുവദിച്ചു. വാട്ടർഫോർഡിലെ North quay യിലാണ് ഇത് സാക്ഷാൽകൃതമാകുന്നത്.

വാട്ടർഫോർഡ് സിറ്റിയിൽ നിന്നും കൗണ്ടി കൗൺസിലിൽ നിന്നും ഈ പദ്ധതിയ്ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. സർക്കാരിന്റെ നിക്ഷേപം കൂടാതെ സൗദി അറേബ്യൻ കമ്പനിയായ Falcon Real Estate , വരുന്ന 4 വർഷങ്ങളിൽ €400 മില്യൻ പദ്ധതിയ്ക്ക് അനുവദിക്കുന്നതായിരിക്കും. ഈ പ്രൊജക്റ്റ് ഏകദേശം 2300 യിൽ പരം തൊഴിൽ അവസരങ്ങൾ വാട്ടർഫോർഡിൽ സൃഷ്ടിക്കും.

8 ഹെക്ടർ വിസ്തീർണ്ണമുള്ള സൈറ്റിലാണ് പുതിയ നിർമിതികൾ വരാൻ പോകുന്നത്.15 നിലകളിൽ ഒരു ഹോട്ടൽ,
കോൺഫറൻസ് സെന്റർ, 7 നിലകളിലുള്ള രണ്ട് ഓഫീസ് സമുച്ചയങ്ങൾ, 300 അപ്പാർട്ട്മെന്റുകൾ, തുറന്ന പൊതു ഇടം എന്നിവയാണു് വരാൻ പോകുന്നത്.നഗര പുനരുജ്ജീവന – വികസന ഫണ്ടിൽ നിന്നും €80.6 പദ്ധതിക്ക് അനുവദിച്ചു കൊണ്ടുള്ള രേഖയിൽ മന്തിസഭ ചൊവ്വാഴച ഒപ്പിട്ടു. ഗതാഗത വകുപ്പ് €30 മില്യൺ അനുവദിച്ചു.

അടിസ്ഥാന സൗകര്യ വികസനവും
Plunkett train station കിഴക്കോട്ട് , quay യുടെ സമീപത്തോട്ട് മാറ്റി സ്ഥാപിക്കലുമാണ് സ്റ്റേറ്റ് ഫണ്ട് കൊണ്ടുള്ള ലക്ഷ്യം. അവിടം ഒരു ട്രാൻസ്പോർട്ട് ഹബ്ബ് ആക്കി മാറ്റാൻ ആണ് ഉദ്ദേശം.

Suir നദിക്ക് കുറുകെ ഒരു പാലം കെട്ടുന്നതിനാണ് ഗതാഗത വകുപ്പ് €30 മില്യൺ അനുവദിച്ചത്. ഈ പാലത്തിലൂടെ കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ഗതാഗതങ്ങൾക്കും യാത്ര സാദ്ധ്യമാക്കും. സർക്കാറിന്റെ എസ്റ്റിമേറ്റ് അനുസരിച്ച് ഈ പ്രൊജക്ടിന്റെ നിർമ്മാണ ഘട്ടത്തിൽ 2300 യിൽ പരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അടുത്ത വർഷം ആദ്യത്തോടെ നിർമ്മാണം ആരംഭിക്കും.രാജ്യത്തിന്റെ തെക്കുകിഴക്കൻ പ്രദേശത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ധനനിക്ഷേപമായിരിക്കും ഇത് എന്നാണ് പാർപ്പിട വകുപ്പ് മന്ത്രി Darragh O’Brien പറഞ്ഞത്.

ഏറെ വർഷങ്ങളായി വാട്ടർഫോഡ് സിറ്റിയിലും തെക്കുകിഴക്കൻ പ്രദേശങ്ങളിലും ഒരു വികസന പദ്ധതി പോലും നടപ്പായിട്ടില്ല. അവികസിതമായി കിടന്നിരുന്ന ഇവിടെ മുതൽ മുടക്കാനും ആരും തയ്യാറായിരുന്നില്ല. എന്നാൽ ഇനി കനത്ത പുരോഗതിയാണ് വരാനിരിക്കുന്നത്

ഇതു കൂടാതെ ,വാട്ടർഫോർഡ് സിറ്റിയിലെ Suir നദിക്കു കുറുകെ ഒരു ഷോപ്പിങ് സെന്ററും നഗരപ്രാന്തത്തിൽ 800 വീടുകളും പണിയാൻ തങ്ങളുടെ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്ന് Falcon കമ്പനിയുടെ North Quay investment ന്റെ ഡയറക്ടർ Rob Cass പറഞ്ഞു.
റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപത്തിന് താത്പര്യം ഉള്ളവർക്കു ഈ പ്രൊജക്റ്റ് വൻ അവസരങ്ങളാണ് തുറന്നിടുന്നത്.

Share this news

Leave a Reply

%d bloggers like this: