നിങ്ങൾക്ക് കൗണ്ടി കൗൺസിലിൽ ജോലി ചെയ്യാൻ താത്പര്യം ഉണ്ടോ? സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിൽ നിരവധി ജോലി ഒഴിവുകൾ

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ, വിവിധ ജോലികളിലേക്കായി ഒട്ടേറെ തസ്തികകളിൽ നിയമനം നടത്തുന്നു. മാന്യമായ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്.അഡ്മിനിസ്ട്രേഷൻ, പ്ലാനിംഗ്, Science and Law എന്നീ മേഖലകളിൽ നിലവിൽ ഏഴ് തസ്തികകളിൽ ജോലിയൊഴിവുണ്ട്.ഇങ്ക്രിമെന്റിന്റെയും എക്സ്പീരിയൻസിന്റെയും അടിസ്ഥാനത്തിൽ €28k മുതൽ മുകളിലോട്ടാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

ഏഴ് തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള സമയപരിധി 2020 ഡിസംബർ 3 നു അവസാനിക്കും. അതിനാൽ‌ എത്രയും നേരത്തെ അപേക്ഷിക്കുക.

തസ്തികകൾ :

അസിസ്റ്റന്റ് പ്ലാനർ
അസിസ്റ്റന്റ് സ്റ്റാഫ് ഓഫീസർ
ഡിജിറ്റൽ കണ്ടന്റ് ഓഫീസർ
ഗ്രാജുവേറ്റ് സൈന്റിസ്റ്റ്
ലീഗൽ അസിസ്റ്റന്റ്
ഔട്ട് റീച്ച് വർക്കർ
സീനിയർ സ്റ്റാഫ് ഓഫീസർ

തസ്തികകളെ കുറിച്ചും തസ്തികകളുടെ യോഗ്യതകളെ കുറിച്ചും കൂടുതൽ അറിയുവാൻ South Dublin County Council ന്റെ കരിയർ വെബ്സൈറ്റ് സന്ദർശിക്കുക . (ലിങ്ക് : https://sdccjobs.ie/ )

Share this news

Leave a Reply

%d bloggers like this: