Saturday, 23 January 2021 - ഇന്നത്തെ വാർത്തകൾ

ATM കവർച്ചയ്ക്ക് വഴികാട്ടിയായതു യൂട്യൂബ് വീഡിയോ

Updated on 22-11-2020 at 12:28 pm

Share this news

ATM കവർച്ചയ്ക്ക് വഴികാട്ടിയായതു യൂട്യൂബ് വീഡിയോ
എല്ലാറ്റിനും രണ്ടു വശമുണ്ടെന്നത് പോലെ യൂറ്റ്യൂബിനും ഉണ്ട് ഗുണപരമായ വശവും സംഹാരാത്മകമായ വശവും. പറഞ്ഞുവരുന്നത് കൗണ്ടി കോർക്കിലെ Carr’s Hill Maxol ഗ്യാരേജിൽ നടന്ന ഒരു എ.ടി.എം കവർച്ചാ ശ്രമത്തെ കുറിച്ചാണ്. ഇവാൻ സ്റ്റബിൻസ് എന്ന കേവലം 24 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരൻ. ജന്മനാ അല്പം ഓടിസ്റ്റിക് സ്വഭാവമുള്ളവൻ. അവൻ കുറ്റകൃത്യങ്ങൾ പഠിക്കുന്നത് യൂറ്റ്യൂബ് കണ്ട് കൊണ്ടാണ്‌.രാസവസ്തുക്കൾ കലർത്തി എങ്ങനെ ബ്ലോ ടോർച്ച് നിർമ്മിക്കാം, സിഗരറ്റ് ലൈറ്റർ കൊണ്ട് അതിനെങ്ങനെ തീ കൊടുക്കാം എന്നതായിരുന്നു അവന്റെ യൂറ്റ്യൂബ് ഗവേഷണ വിഷയം.
കേസിനു ആസ്പദമായ സംഭവം നടന്നതിങ്ങനെ ഗാർഡ പട്രോളിംഗ് നടത്തുന്ന സമയത്തു പുലർച്ചെ രണ്ട് മണിയോടടുപ്പിച്ച് കൗണ്ടി കോർക്കിലെ ഒരു ഇന്ധന പമ്പിനു സമീപത്തുകൂടെ പട്രോളിങ് നടത്തുകയായിരുന്നു. അപ്പോഴാണ് അടുത്തുള്ള ഒരു ATM സെന്ററിനു സമീപം നിർത്തിയിട്ട VW Passat കാറും തൊട്ടടുത്തുള്ള ATM ഒരുത്തൻ സ്ക്രൂ ഡ്രൈവറുപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതും അവരുടെ ശ്രദ്ധയിൽ പെട്ടത്.

ഗാർഡയെ കണ്ടമാത്രയിൽ തന്നെ സ്റ്റബിൻസ് എന്ന കുറ്റവാളി രക്ഷപ്പെടാൻ വേണ്ടി തന്റെ കാറിനടുത്തോട്ട് കുതിച്ചു. എന്നാൽ കാറിന്റെ ചാവി ഗാർഡ ഞൊടിയിടയിൽ കൈക്കലാക്കുകയും സ്റ്റബിൻസിനെ കീഴ്പ്പെടുത്തുകയും ചെയ്തു. ഗാർഡ അയാളെ അറസ്റ്റ് ചെയ്യുകയും കാറിനകത്തു നിന്ന് മാരകായുധങ്ങളും ഓക്സിജൻ – പ്രൊപെയിൻ ഗ്യാസ് സിലിണ്ടറുകളും മുഖം മൂടിയും കണ്ടെടുക്കുകയും ചെയ്തു.

വിദഗ്ദ്ധ സാങ്കേതിക ഉപദേശങ്ങൾക്കായി ഗാർഡ ഒരു മെക്കാനിക്കൽ എൻജിനീയറെ കണ്ടപ്പോഴാണ് വലിയൊരു ദുരന്തം ഭാഗ്യവശാൽ വഴിമാറിപ്പോയതായി അവർക്ക് അറിയാൻ കഴിഞ്ഞത്. ഓക്സിജനും പ്രൊപെയിനും തെറ്റായ അളവിൽ കലർത്തി ബ്ലോടോർച്ച് കത്തിച്ചാൽ അതിഭീകരമായ പൊട്ടിത്തെറി നടക്കും. അത് ഭാഗ്യവശാൽ നടന്നില്ല.

സ്റ്റബിൻസിന്റെ ഉദ്ദേശം ഇത്തരം ഒരു സ്ഫോടനമായിരുന്നു. തൊട്ടടുത്തുള്ള ഇന്ധന പമ്പിലേക്ക് കൂടി തീ പടർന്നാൽ ദുരന്തവ്യാപ്തി കണക്കാക്കാൻ പോലും പറ്റില്ല. ജീവൻ അപകടത്തിലാക്കുന്നതിനോ അല്ലെങ്കിൽ വസ്തുവകകൾക്ക് ഗുരുതരമായ ദോഷമേൽപ്പിക്കുന്നതിനോ ഉദ്ദേശിച്ചുള്ള ഓക്സി-പ്രൊപ്പെയ്ൻ കട്ടിംഗ് ടൂളും മറ്റ് വിവിധ ഉപകരണങ്ങളും താൻ കൈവശം വച്ചു എന്ന് cork സർക്യൂട്ട് ക്രിമിനൽ കോടതി മുമ്പാകെ സ്റ്റബിൻസ്ബുധനാഴ്ച കുറ്റം സമ്മതം നടത്തി.അതിന്മേൽ കോടതി 5 വർഷത്തേയ്ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തു

കോർക്ക് ജയിലിൽ തടവിൽ കഴിയുന്ന സ്റ്റബിൻസ് വീഡിയോ ലിങ്ക് വഴിയാണ് കോടതിയിൽ ഹാജരായത്. എ.ഐ.ബി എ ടി എമ്മിന് നാശനഷ്ടമുണ്ടാക്കുകയും എ ടി എമ്മിലെ പണവും മറ്റും മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത മറ്റ് രണ്ട് കുറ്റങ്ങൾ കൂടി അയാൾ സമ്മതിച്ചു.

comments


 

Other news in this section