സിനിമാ ടാക്കീസുകൾ, ഗാലറികൾ, മ്യൂസിയങ്ങൾ എന്നിവ ഡിസംബറിൽ പുനരാരംഭിക്കാൻ സർക്കാർ ഒരുങ്ങുന്നു.

ലെവൽ 5 നിയന്ത്രണങ്ങളിൽ നിന്നും ലെവൽ 3 ലേക്ക് മാറാനുള്ള ചർച്ചകൾ തകർത്തിയായി പാർലമെന്റിൽ നടന്നപ്പോഴാണ് ഹെയർഡ്രസ്സർമാർക്കും ജിമ്നേഷ്യങ്ങൾക്കും പള്ളികൾക്കും അടുത്ത ആഴ്ച മുതൽ പ്രവർത്തനം നടത്താം എന്ന് തീരുമാനിച്ചത് എന്നാൽ റെസ്റ്റോറന്റുകൾക്കു ഡിസംബർ ഒടുക്കം വരെ കാത്തിരിക്കേണ്ടതുണ്ട് . All-Ireland ഫുട്ബോൾ – ഹർലിങ് ഫൈനലുകൾ അടുത്ത മാസം പൊതുജനത്തെ പ്രവേശിപ്പിക്കാതെ നടത്തും.

ഡിസംബർ ഒന്നോടെ രാജ്യം ലെവൽ 3 ലേക്ക് മാറുമെന്നാണ് ഇപ്പോഴത്തെ ധാരണ. കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ക്രിസ്മസിന് കൗണ്ടികൾക്കിടയിലുള്ള യാത്ര അനുവദിക്കുന്നതിനായി നിലവിലുള്ള നിയന്ത്രണങ്ങൾ മാസാവസാനം നീക്കംചെയ്യും.

ക്രിസ്മസ് അവധിക്കാലത്തിനുശേഷം പുതുവർഷത്തിൽ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ലിയോ വരദ്കർ പാർലമെന്റിൽ
സൂചിപ്പിച്ചു.

വരദ്കർ ഈ നിയന്ത്രണത്തെ ലോക്ക്ഡൗൺ എന്ന് വിശേഷിപ്പിച്ചിട്ടില്ല, എന്നാൽ ജനുവരിയിലോ ഫെബ്രുവരിയിലോ മൂന്നാമത്തെ ഹ്രസ്വമായ നിയന്ത്രണങ്ങൾ ആവശ്യമായി വന്നേക്കുമെന്നും, പക്ഷേ അത് ദീർഘകാല അടിസ്ഥാനത്തിലേക്ക് നീങ്ങാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.വരദ്കർ പറയുന്നു:
“ഒരു സർക്കാർ എന്ന നിലയിൽ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും, പക്ഷേ ഇത് ഒരു സാധാരണ ക്രിസ്മസ് ആയിരിക്കില്ല. നമുക്ക് നമ്മുടെ ചലനങ്ങളെ പരിമിതപ്പെടുത്തേണ്ടിവരും. നാം ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. നാം പരസ്പരം സഹിഷ്ണുത കാണിക്കുകയും വീഴ്ചകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യണം. ഈ വർഷം മറ്റേതു വർഷത്തെയും പോലെ ഒരു ക്രിസ്മസ് ആയിരിക്കും, എന്നാൽ നമ്മൾ നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണെങ്കിൽ അത് എപ്പോഴും നല്ലതായിരിക്കും”.
മരണങ്ങൾ ആദ്യ തരംഗത്തിന്റെ നിലയേക്കാൾ 90% കുറവാണ് :
“മരണങ്ങൾ, ആദ്യ തരംഗത്തിന്റെ നിലയേക്കാൾ 90% കുറവാണ്. ഇപ്പോൾ കൂടുതൽ അടിയന്തര പൊതു സേവനങ്ങൾ സജീവമായി തുടരുന്നുണ്ട് . നമ്മുടെ സ്കൂളുകൾ തുറന്നിരിക്കുന്നു, സാമ്പത്തിക പ്രവർത്തനങ്ങളെ കോവിഡ് നിയന്ത്രണങ്ങൾ മോശമായി ബാധിച്ചിട്ടുണ്ടെങ്കിലും ഊർജസ്വലമാണ് ”, മൈക്കൽ മാർട്ടിൻ പറഞ്ഞു.

യാത്രകളെകുറിച്ച് സംസാരിച്ച Tanaiste, സർക്കാർ സ്വീകരിച്ച യൂറോപ്യൻ ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ ,യാത്രയ്ക്ക് മുമ്പും ശേഷവുമുള്ള പരിശോധന ഉൾപ്പെടുന്നുണ്ട് എന്നും അത് അപകടസാധ്യത ഇല്ലാതാക്കുകയല്ല മറിച്ച് രോഗസാദ്ധ്യത കുറയ്ക്കുവാൻ സഹായകമാവുയാണ് ചെയ്യുക എന്നും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: