ഫുട്ബോൾ ഇതിഹാസം മറഡോണ വിട വാങ്ങി

ഫുട്ബോൾ ഇതിഹാസം മറഡോണ  ഡീഗോ മറഡോണ (60) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഒക്ടോബറിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഓപ്പറേഷന് വിധേയനായിരുന്നു.

ഫുട്ബോൾ ഇതിഹാസമായ മറഡോണ അർജന്റീന 1986 -ൽ ലോക കപ്പ് നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.1982 മുതൽ ബാഴ്സലോണ ടീമിന് വേണ്ടി മറഡോണ കളിച്ചു തുടങ്ങി.

ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്.ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു.വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അർജന്റീനയുടെ ആരാധകനായി ഗാലറിയിൽ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാർത്തകളിൽ നിറഞ്ഞുനിന്നു..

Share this news

Leave a Reply

%d bloggers like this: