അയർലണ്ടിൽ കോവിഡ്  പരിസ്ഥിതിയെ എങ്ങനെയൊക്കെ ബാധിച്ചു ?

അയർലണ്ടിൽ കോവിഡ് 19 ന്റെ വ്യാപനത്തിന്റെ ഫലമായി ഉണ്ടായ രണ്ട് പാരിസ്ഥിതികാഘാതങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ പ്രസരണത്തിന്റെ കുറവും ഗാർഹിക മാലിന്യങ്ങളുടെ വർദ്ധനവുമാണ് എന്ന് ഒരു പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2019 മാർച്ച് –  മെയ് കാലയളവിലും 2020 ലെ അതേ കാലയളവിലുമുള്ള വിവിധ പാരിസ്ഥിതിക മേഖലകളിലെ ഡാറ്റ തമ്മിൽ താരതമ്യം ചെയത്, വായു മലിനീകരണം, മാലിന്യങ്ങൾ തുടങ്ങിയ മേഖലകളിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം EPA (Environmental Protection Agency) പരിശോധിച്ചു.

പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA)  പ്രസിദ്ധീകരിച്ച ഒരു  റിപ്പോർട്ടിൽ അയർലണ്ടിലെ പരിസ്ഥിതിയുടെ നിലവിലെ അവസ്ഥയെ സമഗ്രമായി പഠനവിധേയമാക്കിയിട്ടുണ്ട്.

ഈ കാലയളവിൽ പെട്രോൾ ഉപഭോഗം പകുതിയായും ഡീസൽ ഉപഭോഗം 35% ആയും കുറഞ്ഞു.

പ്രസ്തുത കാലയളവിൽ അയർലണ്ടിലെ മൊത്തത്തിലുള്ള ഹരിതഗൃഹ വാതക പ്രസരണം 8 മുതൽ 10% വരെ കുറഞ്ഞുവെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. വൈദ്യുതി മേഖല പുറംതള്ളുന്ന വാതകം 7 ശതമാനവും പ്രകൃതിവാതക നിർമാണമേഖല പുറത്തുവിട്ട വാതകം 6 ശതമാനവുമായി കുറഞ്ഞു.

വാഹനങ്ങളുടെ പോക്കുവരവ് മൂനിൽ രണ്ടായി  കുറഞ്ഞു.  അന്താരാഷ്ട്ര വിമാന സർവീസിൽ,  വിമാനങ്ങളുടെ വരവും പുറപ്പെടലും ഏപ്രിലിൽ 99 ശതമാനവും മെയ് മാസത്തിൽ 98 ശതമാനവുമായി കുറഞ്ഞു.

മാലിന്യത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ  ഗാർഹിക മാലിന്യങ്ങൾ അഞ്ചിലൊന്ന് ഉയർന്നപ്പോൾ വാണിജ്യ മാലിന്യങ്ങൾ പകുതിയായി കുറഞ്ഞു.

നിർമ്മാണ മേഖലയിലെ മാലിന്യങ്ങൾ മൂനിൽ രണ്ട്  കുറഞ്ഞു, അതേസമയം ഗാർഹിക ബ്രൺ ബിൻ ഉപയോഗം മൂനിലൊന്ന് ഉയർന്നു.
( ബ്രൗൺ ബിൻ : വിവിധയിനം കടലാസ് മാലിന്യങ്ങൾ ,വിവിധതരം പ്ലാസ്റ്റിക് ബോട്ടിലുകൾ, അലൂമിനിയം – സ്റ്റീൽ ടിന്നുകൾ/ ക്യാനുകൾ )

പ്രകൃതിയുടെ കാര്യമെടുത്താൽ, 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ ആളുകൾ കൂടുതൽ
സമയം വീടിന് വെളിയിൽ
ചെലവഴിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

93% ആളുകൾ കൂടുതൽ നടന്നു. പ്രാദേശിക വന്യജീവികളുമായി ഇടപഴകിയവരിൽ 70% വർധനവുണ്ടായി.

Share this news

Leave a Reply

%d bloggers like this: