ലോകത്തിന് പത്താം നമ്പർ ഇതിഹാസം മാത്രമായി മാറുന്ന കാഴ്ച….. (അശ്വതി പ്ലാക്കൽ )

ലോകത്തിന് പത്താം നമ്പർ ഇതിഹാസം മാത്രമായി മാറുന്ന കാഴ്ച….. അതാണ് മറഡോണ അങ്ങ് കടലിനക്കരെ പന്ത് തട്ടി നടന്ന ചെറുബാലൻ ലോകത്തിന്റെ കാലിലേക്ക് ഒരു പാസ് കൊടുത്തു പിന്നീട് ലോകം മുഴുവനും ഗോൾ എന്നാർത്തു വിളിച്ചു ജാതിമതനിറ വർണ്ണഭേദമില്ലാതെ ഒരു പുതിയ മതം പിറന്നു. ഫുട്ബോൾ…… ലോകം മുഴുവൻ ഒരേ സ്വരത്തിൽ അതേറ്റു പറഞ്ഞു.

മറ്റൊരു ഇതിഹാസമായ പെലെ ലോകത്തിനെ സാക്ഷി നിർത്തി പറഞ്ഞു നമ്മളിനി ആകാശങ്ങളിൽ പന്ത് തട്ടും….
ഒന്നിലധികം തവണ റെക്കോർഡ് തുകയ്ക്കാണ് ഈ ഫ്രീ കിക്ക് സ്പെഷ്യലിസ്റ്റിനെ ലേലം വിളിച്ചെടുത്തത്.
8ആം വയസ്സിൽ പന്ത് തട്ടി തുടങ്ങിയ പ്രതിഭ തനിക്ക് 16 വയസ്സും 2 ആഴചയും പ്രായമുള്ളപ്പോൾ ആദ്യ പ്രൊഫഷണൽ ഗോൾ കൈപ്പിടിയിലൊതുക്കി. പിന്നീട് അതെ കൈകളിൽ തന്നെ 2 തവണ വേൾഡ് കപ്പും എണ്ണിയാലൊതുങ്ങാത്ത ബഹുമതികളും സുരക്ഷിതമായിരുന്നു.

ഇതെല്ലാമായിട്ടും കുടുംബവുമായി അനതി സാധാരണ ബന്ധം പുലർത്തി അദ്ദേഹം.
തന്റെ ദീർഘകാലപ്രണയിനിയെ തന്നെ വിവാഹം കഴിച്ചു അതിൽ 2 പെൺകുട്ടികൾ. പിന്നീട് ആ ബന്ധം വിഛെദിച്ചിട്ടും അദ്ദേഹത്തിന്റെ പല യാത്രകളിലും അവർ പിന്നീടും ഒരുമിച്ചായിരുന്നു പരസ്പരം പഴി ചാരാതെ. പിന്നീട് പല വട്ടം DNA ടെസ്റ്റ്‌ നിഷേധിച്ചിട്ടും ഒരിക്കൽ തന്റെ മകനെ മറഡോണയ്ക്ക് സ്വീകരിക്കേണ്ടി വന്നു. അച്ഛന്റെ വഴി പിന്തുടർന്ന് മകനും ഫുട്ബോളിന്റെ മായാലോകത്തു തന്നെ.
ദീർഘകാല ലഹരിയുപയോഗവും മദ്യപാനവും അമിതവണ്ണവും അദ്ദേഹത്തെ കുറച്ചൊന്നുമല്ല തളർത്തിയത്. വർഷങ്ങളായി മനസ്സികാരോഗ്യവും തകരാറിലായിരുന്നു.
ലോകം മുഴുവനും വലിപ്പ ചെറുപ്പമില്ലാതെ ആരാധകരെ വാർത്തെടുത്ത മറഡോണയുടെ 10 നമ്പർ ജെഴ്സി ഇന്നും വത്തിക്കാൻ മ്യൂസിയത്തിൽ സുരക്ഷിതം.


ഇതിഹാസത്തിന്റെ മരണത്തെ ആരാധകർ ഇതു വരെ വിശ്വസിച്ചിട്ടില്ല മൃതശരീരം കാണാനെത്തിയ ദശലക്ഷങ്ങൾ സാക്ഷി…..
ആരാവും കാൽപ്പന്ത് മാന്ത്രികന്റെ പിൻഗാമി….. കാലം തെളിയിക്കട്ടെ കാത്തിരുന്നു കാണാം

Share this news

Leave a Reply

%d bloggers like this: