അയർലൻഡ് മലയാളികൾക്ക് അഭിമാനമായി റീവാ ഷിബു, മൂന്നാമത് പുസ്തകത്തിന്റെ എഴുത്തിൽ.

അയർലൻഡ് മലയാളികൾക്ക് അഭിമാനമായി ഒരു കൊച്ചു മിടുക്കി റീവാ ഷിബു. ഇതിനോടകം കുട്ടികളുടെ ഫിക്ഷൻ വിഭാഗത്തിൽ രണ്ടു പുസ്തകങ്ങൾ പുറത്തിറക്കിയ മിടുക്കി. മൂന്നാമത് പുസ്തകത്തിന്റെ രചനയിലാണ് റീവാ. കിൽഡെയർ Leixlip-ൽ താമസിക്കുന്ന അങ്കമാലി സ്വദേശികളായ ഷിബു അവറാച്ചൻ – രെഞ്ചു ഷിബു ദമ്പതികളുടെ മകളാണ് റീവാ. സഹോദരൻ ജൂഡ് ഷിബു.

ഇപ്പോൾ Leixlip Confey College -ൽ ഒന്നാം വർഷ വിദ്യാർത്ഥിയായ റീവയുടെ ആദ്യ പുസ്തകം ‘ My crazy adventure in my neighbours ‘  ഒരു വർഷം മുമ്പാണ് പുറത്തിറങ്ങിയത്. തുടർന്ന് രണ്ടാമത് പുസ്തകം ‘ The legend of the book of secrets’ ഇറങ്ങി. കിൽഡയറിലെ ലൈബ്രറികളിൽ പുസ്തകങ്ങൾ ലഭ്യമാണ്.  കുട്ടികളുടെ ഫാന്റസി കഥകളാണ് റീവയുടെ പുസ്തകങ്ങളുടെ പ്രധാന കഥാ വിഷയം.





Share this news

Leave a Reply

%d bloggers like this: