ഡബ്ലിനിൽ ഗാർഡയുടെ വൻകഞ്ചാവ് വേട്ട; രണ്ട് തോക്കുകളും കണ്ടെടുത്തു

ഡബ്ലിനിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ രണ്ട് തോക്കുകളും ഒരു ലക്ഷം യൂറോയുടെ കൊക്കെയ്നും കഞ്ചാവും ഗാർഡ പിടിച്ചെടുത്തു.

ഡബ്ലിനിലെ ബാലിമുനിലെ പോപ്പിൻട്രീ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ 40-വയസ്സു പ്രായം വരുന്ന ഒരാൾ അറസ്റ്റിലാവുകയും ചെയ്തു.

പ്രദേശത്ത് വർധിച്ചു വരുന്ന മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നും കണ്ടെത്തിയത്.

അറസ്റ്റിലായ പ്രതിക്കെതിരെ 1939-ലെ സ്റ്റേറ്റ് ആക്ട് സെക്ഷൻ 30 പ്രകാരം കേസേടുത്തിട്ടുണ്ട്. പ്രതിയെ ബാലിമുൻ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: