Thursday, 25 February 2021

അയർലൻഡ് മലയാളി സജി സെബാസ്റ്റ്യന്റെ മൃതസംസ്കാര അറിയിപ്പ് ; സൗജന്യമായി ഭൗതിക ശരീരം എത്തിച്ച ട്രസ്റ്റിനെ സഹായിക്കാൻ അവസരം .

Updated on 03-12-2020 at 10:20 am

Share this news

പ്രിയ സുഹൃത്തുക്കളെ,
നവംബർ മാസം 13-)0 തിയ്യതി കേരളത്തിലെ അങ്കമാലിയിൽ വച്ച് നിര്യാതനായ, കൗണ്ടി ലൗത്ത്, ഡൻഡാൽക്ക്‌ സ്വദേശിയായ സജി സെബാസ്ററ്യന്റെ ഭൗതിക ശരീരം ഈ വരുന്ന
ശനിയാഴ്ച (05/12/2020) ഉച്ചക്ക് 2.00 മുതൽ 6.00 മണി വരെയും,
ഞായറാഴ്ച്ച (06/12/2020) ഉച്ചക്ക് 12.00 മുതൽ 6.00 മണിവരെയും Quinn Funeral Home, Dundalk – ൽ പൊതുദർശനത്തിന് വയ്ക്കുന്നുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക. പൊതുദർശനത്തിന് വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണെന്നും, കൂട്ടം കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും ഫ്യൂണറൽ ഹോം അധികൃതർ അറിയിച്ചു.

(63.Bridge Street, Townparks, Dundalk, Co. Louth, A91KW52.)

7-) തിയ്യതി തിങ്കളാഴ്ച്ച രാവിലെ Racecourse Housing Estate-ലെ സജിയുടെ ഭവനത്തിൽ, കുടുംബാങ്ങങ്ങൾക്ക് മാത്രമായി നിശ്ചയിച്ചിരിക്കുന്ന തികച്ചും സ്വകാര്യമായ ദർശനചടങ്ങുകൾക്ക് ശേഷം, ഉച്ചക്ക് 12.30ന് സ്വഭവനത്തിൽ നിന്നും ആരംഭിക്കുന്ന,സജി സെബാസ്ററ്യന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര, 12.30നും 1.00 മണിക്കും ഇടയിൽ സജി ജോലിചെയ്തിരുന്ന Saint. Oliver Plunkett Hospital – ൽ കൂടെ കടന്നുപോകും.

കൃത്യം 1.30ന് സംസ്കാരകർമ്മങ്ങൾ നടക്കുന്ന St. Brigid Church, Kilcurry, Dundalk- ൽ വിശുദ്ധ കുർബാനയോടുകൂടി പരേതന്റെ ആത്മശാന്തിക്കായുള്ള സംസ്കാരശുശ്രൂഷകൾ ആരംഭിക്കുന്നതായിരിക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇരുപത്തിയഞ്ചോളം പേർക്ക് മാത്രമേ പള്ളിക്കകത്ത് പ്രവേശനം നൽകാനാകൂ എന്ന് പള്ളി അധികൃതർ അറിയിച്ചിട്ടുണ്ട് .

https://goo.gl/maps/3w5Ta5zrBostszEm9

അങ്കമാലി പാറേക്കാട്ടിൽ കുടുംബാംഗമായ സെബാസ്ററ്യന്റെയും, ഭാര്യ മേരിയുടെയും മകനായ സജി, വർധിക്യത്തിലേക്കെത്തി നിൽക്കുന്ന മാതാപിതാക്കളോടൊപ്പം കുറച്ചു ദിവസങ്ങൾ ചിലവഴിക്കാൻ നാട്ടിലെത്തിയതായിരുന്നു.

ഭാര്യ – മലയാറ്റൂർ നെടുംകണ്ടത്തിൽ വീട്ടിൽ കുര്യന്റെയും, മേരിയുടെയും മകൾ ജെന്നി കുര്യൻ
മക്കൾ – പാട്രിക് സെബാസ്ററ്യൻ, ജെറാർഡ്, അലക്സ്.
സഹോദരങ്ങൾ – പരേതയായ റെജി, Fr. അജി (കാനഡ) അമൽ (ഓസ്‌ട്രേലിയ)

കേരളത്തിൽ നിന്നും അയർലണ്ടിലേക്ക് മൃതദേഹം എത്തിക്കുക എന്ന വളരെയധികം പണച്ചിലവുള്ളതും, നിയപരമായ ഒട്ടനവധി സങ്കീർണ്ണതകളുമുള്ള ഒരു കാര്യം, തികച്ചും സൗജന്യമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Kevin Bell Repatriation Trust എന്ന സ്ഥാപനം പരേതന്റെ കുടുംബത്തിനായി ചെയ്യുകയായിരുന്നു. ഇത്തരം നിസ്വാർത്ഥസേവനത്തിന്റെ പാതയിൽ വർഷങ്ങളായി അനുസ്യൂതം യത്നിക്കുന്ന Kevin Bell Repatriation Trust പ്രവർത്തിക്കുന്നത് ഉദാരമതികൾ നൽകുന്ന സംഭാവനകളുടെ പിൻബലത്തിലാണ്.

അതിനാൽ നിങ്ങൾക്ക് ആർക്കെങ്കിലും, സജി സെബാസ്റ്റ്യനോടുള്ള ആദരസൂചകമായി ഈ മഹത്തായ സംരംഭത്തിൽ Kevin Bell Repatriation Trust – നെ സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ താഴെക്കാണുന്ന ലിങ്കിലൂടെ ആ സഹായം അവർക്കെത്തിക്കുവാൻ സജിയുടെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും അഭ്യർത്ഥിച്ചു.

1.) http://www.idonate.ie/JACOBTHOMAS

മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണം യൂട്യൂബ് വഴി ഉണ്ടായിരിക്കുന്നതാണ്.

comments


 

Other news in this section