ലൈഫ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതെങ്ങിനെ ?

ലൈഫ് ഇൻഷുറൻസ്, സീരിയസ് ഇൽനെസ്സ് കവർ ഇതൊക്കെ എടുക്കുന്നവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യം ഉണ്ട്. ക്ലെയിം ചെയ്താൽ കിട്ടുമോ ?
വേറെയെന്തു ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പേ ഉറപ്പു വരുത്തേണ്ട ഒന്നാണ് ലൈഫ് ഇൻഷുറൻസ്. വീട് വാങ്ങുന്നവർക്ക് ചുരുക്കം മോർട്ടഗേജ് പ്രൊട്ടക്ഷൻ എങ്കിലും ഉണ്ട്. പക്ഷെ അത് പോലും ഇല്ലാത്ത ഒരു പാട് പേര് നമ്മുടെ കമ്മ്യൂണിറ്റിയിൽ ഉണ്ട്. വിലയേറിയ കാറുകൾ, ആഡംബര ഫോണുകൾ ഒക്കെ വാങ്ങുമ്പോളും പിന്നാമ്പുറത്തേക്കു തള്ളുന്ന ഒന്നാണ് ലൈഫ് ഇൻഷുറൻസ്. മരണം മൂലം കുടുംബത്തിൽ സാമ്പത്തിക തകർച്ച സംഭവിക്കുന്നത് വളരെ ക്ലോസ് റേഞ്ചിൽ  കാണുന്നവരാണ് ഞങ്ങൾ ഫിനാൻഷ്യൽ അഡ്വൈസറി പ്രാക്റ്റീസിൽ ഉള്ളവർ .

അയർലണ്ടിലെ ക്ലെയിം സ്റ്റാറ്റിസ്റ്റിക്‌സ്

ഐറിഷ് ലൈഫ്
സിക്ക്നെസ്സ് കവറിൽ ഏറ്റവും കൂടുതൽ ക്ലെയിമുകൾ കാൻസറുമായി ബന്ധപ്പെട്ട്‌ ആയിരുന്നു. പകുതിയിൽ  അധികം മരണാനന്തര ക്ലെയിമുകളും ക്യാൻസറും ആയി  ബന്ധപ്പെട്ട് ആയിരുന്നു . 2018 ഇൽ മാത്രം €300 മില്യൺ യൂറോ മരണാനന്തര  ക്ലെയിം   ആയി കൊടുത്തിട്ടുണ്ട്. (ഇൻഡിപെൻഡന്റ് ന്യൂസ് റിപ്പോർട്ട് ഫെബ്രുവരി 2019 ).

അവിവ ലൈഫ് മറ്റൊരു മേജർ പ്രൊവൈഡർ ആയ അവിവയുടെ വിവരങ്ങൾ. 2019 ഇൽ ക്ലെയിം ചെയ്ത  98.6 ശതമാനം ഡെത്ത് ക്ലെയിമുകളും അവിവ ലൈഫ് പണം കൊടുത്തു തീരുമാനം ആക്കി. 93 ശതമാനം ക്രിട്ടിക്കൽ ഇൽനെസ്സ് കവർ ക്ലെയിമുകളും പേ ചെയ്തു. 66 ശതമാനം ക്ലെയിമുകളും കാൻസർ സംബന്ധമായി ഉള്ളത് ആയിരുന്നു . അടുത്ത ഏറ്റവും വലിയ ക്ലെയിം ഹാർട്ട് അറ്റാക്കിൽ സംബന്ധമായി ആയിരുന്നു.(source :aviva.com/ newsroom )

സൂറിക്ക് ലൈഫ് അയർലണ്ടിലെ മേജർ ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ പ്രധാനിയാണ് സൂറിക് ലൈഫ്. 2020 ആദ്യ ക്വാർട്ടർ സ്റ്റഡി പ്രകാരം അവർ 99 ശതമാനം ഡെത്ത് ക്ലെയിമുകളും പേ ചെയ്തു. 2019 ലും ഇവർ 99 ശതമാനം മരണാനന്തര  ക്ലെയിമുകളും കൊടുത്തിട്ടുണ്ട്. 86 ശതമാനം ക്രിട്ടിക്കൽ ഇൽനെസ്സ് കവർ പേയ്‌മെന്റ് കൊടുത്തു.(source : Zurich Life Website )

ന്യൂ അയർലൻഡ് അയർലണ്ടിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ഒരു പ്രധാന ലൈഫ് ഇൻഷുറൻസ് കമ്പനി ആണ് ന്യൂ അയർലണ്ട്. 2019 ഇൽ ഇവർ 99 ശതമാനം ഡെത്ത് ക്ലെയിമുകളും പേ ചെയ്തു കൊടുത്തു. 1245 കേസുകളിൽ 8 എണ്ണം തള്ളിക്കളഞ്ഞു. Non Disclosure of Facts ആയിരുന്നു കാരണം .

റോയൽ ലണ്ടൻ ഇൻഷുറൻസ് യുകെ യിലും അയർലന്റിലും ആയി പ്രധാനമായി ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയാണ് റോയൽ ലണ്ടൻ. ഇവരും  2019 തിൽ 99 ശതമാനത്തിൽ അധികം  ക്ലെയിമുകൾ കൊടുത്തതായി അവകാശപ്പെടുന്നു. 65 ശതമാനം ക്രിട്ടിക്കൽ ഇൽനെസ്സ് ക്ലെയിമുകളും കാൻസറുമായി ബന്ധപ്പെട്ട ക്ലെയിം ആയിരുന്നു.(source : royallondon.com )

എന്താണ് നോൺ ഡിസ്ക്ലോഷർ?ഇൻഷുറൻസ് ഒരു ഉഭയ കക്ഷി കരാർ ആണ്. അതിൽ കമ്പനി ആവശ്യപ്പെടുന്ന, പ്രധാനമായും കക്ഷികളുടെ മെഡിക്കൽ സംബന്ധമായ  വിവരങ്ങൾ അപേക്ഷ സമയത്തു കൊടുക്കാതിരുന്നാൽ പിന്നീട്  ക്ലെയിം ചെയ്യുമ്പോൾ  തള്ളപ്പെടാൻ സാധ്യത ഉണ്ട്. ഇങ്ങനെ തള്ളുന്ന ക്ലെയിമുകളുടെ കാരണം ആയി എഴുതുന്നത് ആണ്  മേൽ പറഞ്ഞ നോൺ ഡിസ്ക്ലോഷർ.

അപേക്ഷ സമയത്തു കൊടുക്കുന്ന വിവരങ്ങൾ വളരെ കൃത്യമായി ശരിയാണോ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശം ആണ് . ഉദാഹരണത്തിന് പ്രമേഹം ഉണ്ടായിട്ടും ഇല്ല എന്ന് പറഞ്ഞ കേസുകൾ, ഹാർട്ട് സംബന്ധമായ പ്രശ്‍നം അറിയിക്കാതെ എടുക്കുന്ന  ലൈഫ് ഇൻഷുറൻസ്, ഇതൊക്കെ  വെള്ളത്തിൽ ഒഴുക്കുന്ന പണം പോലെയാണ്. കാരണം വളരെ നിർണായകമായി  കുടുംബത്തിന് പണം വേണ്ടിവരുന്ന സമയത്തു അത് ലഭിക്കാതെ വരാം.

ക്ലെയിം എങ്ങിനെ ചെയ്യുന്നു ?മുകളിൽ പറഞ്ഞ പോലെ മരണമോ അതോ ക്രിട്ടിക്കൽ ഇൽനെസ്സ് രോഗനിർണയമോ നടന്നാൽ ക്ലെയിം സ്റ്റേജ്  ആയി. എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനികളിലും വളരെ നല്ല കസ്റ്റമർ സർവീസ്  ചെയ്യുന്ന ക്ലെയിം സെക്ഷനുകൾ ഉണ്ട്. ഇവരെ നിങ്ങൾക്ക് നേരിട്ടോ അഥവാ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസർ മുഖേനയോ ബന്ധപ്പെടാം. അവർ അയച്ചു തരുന്ന അപ്ലിക്കേഷൻ ഒപ്പിട്ടു കഴിഞ്ഞാൽ  നമുക്ക് പിന്നീട് ഒന്നും ചെയ്യേണ്ടതില്ല. മരണ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിലൂടെ  ഒട്ടു  മിക്ക കേസുകളിലും തീരുമാനം ഉടനെ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ജിപി ആണ് ഇത്തരം കാര്യങ്ങളിൽ certify ചെയ്യുന്ന അതോറിറ്റി. കൂടുതൽ വിവരങ്ങൾ അറിയാനോ  നേരിട്ട് മെസ്സേജ് അയക്കാനോ  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

https://financiallife.ie/management/joseph-ritesh

Share this news

Leave a Reply

%d bloggers like this: