ക്രിസ്തുമസ് മധുരമേകാന്‍ വിശ്വസ്ത ബ്രാന്‍ഡായ ‘നിള’യുടെ കേക്കുകള്‍

മലയാളികളുടെ നിത്യ ജീവിതത്തിനാവശ്യമായ ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് അയര്‍ലണ്ട് മലയാളികളുടെ വിശ്വസ്ത ബ്രാന്‍ഡായി മാറിയ ‘നിള’ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മധുരമേകുവാന്‍ പ്ലം കേക്കുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു‌. ‘നിള’ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തിയിരിക്കുന്ന ഉത്പന്ന ശ്രേണികളില്‍ പ്ലം കേക്കും മറ്റു ഉത്പന്നങ്ങളേപ്പോലെ ഗുണനിലവാരത്തില്‍ വിട്ട് വീഴ്ചകള്‍ നടത്തിയിട്ടില്ല എന്ന് നിസംശയം പറയാനാകും.

അയര്‍ലണ്ട് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മട്ടയരി ‘നിള’ തന്നെയാണെന്ന് എല്ലാ ഏഷ്യന്‍ ഷോപ്പുടമകളും ഒരേ സ്വരത്തില്‍ പറയുന്നത് നിള ഉത്പന്നങ്ങള്‍ക്ക് ജനം നല്‍‌കുന്ന സ്വീകാര്യത മൂലമാണ്‌. ‘നിള’ ഉത്പന്നങ്ങള്‍ക്ക് അയര്‍ലണ്ട് വിപണിയില്‍ ഉപഭോക്താക്കള്‍ നല്‍‌കി വരുന്ന സ്വീകാര്യതക്ക് നന്ദി പറയുന്നതിനൊപ്പം എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുന്നതായി വിതരണക്കാരായ MPR ഫുഡ്സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: