വാട്ടർഫോർഡ് മലയാളിയുടെ മാതാവ് ഓമന ജോസഫ് (66) നിര്യാതനായി.

വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡിൽ താമസിക്കുന്ന, ഷാജി പി ജോണിന്റെ ഭാര്യ, രാജി ഷാജിയുടെ പ്രിയമാതാവ്, OMANA JOSEPH (66) (കൊച്ചഴിക്കകത്ത്, അങ്ങാടിക്കൽ, പുത്തൻകാവ്, ചെങ്ങന്നൂർ.) നിര്യാതനായി. പന്തളം പ്ലാമൂട്ടിൽ പീടികയിൽ കുടുംബാംഗമാണ്.

മക്കൾ: രാജി (അയർലണ്ട്), റീജ (ദുബായ്), ജോമോൻ.
മരുമക്കൾ‍: ഷാജി (കാട്ടുശ്ശേരിൽ‍, കുരമ്പാല പന്തളം), റോമി (അറപ്പുരയിൽ ലൂയി വില്ല, അടൂർ ), അഞ്ജു (പുതുശ്ശേരിയിലൽ‍, തിരുവല്ല)

ശവസംസ്കാര ശുശ്രൂഷകൾ 19 -ന് ശനിയാഴ്ച 11 മണിക്ക്, ഭവനത്തിൽ ആരംഭിക്കും, തുടർന്ന് പുത്തൻകാവ് St: Mary’s കത്തീഡ്രലിൽ നടത്തപ്പെടുന്നു. ഓർത്തഡോൿസ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ, അഭിവന്ദ്യ. ഡോ: മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സംസ്കാര ശുശ്രൂഷയ്ക്ക് പ്രധാന കാർമികത്വം വഹിക്കും. വാട്ടർഫോർഡിലെ മലയാളി സമൂഹത്തിന്റെ എല്ലാവിധമായ അനുശോചനം അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: