മനുഷ്യക്കടത്തിനിടെ 39 കുടിയേറ്റക്കാര്‍ മരിച്ചു; ഐറിഷ് ലോറി ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്

അനധികൃത മനുഷ്യക്കടത്തിനിടെ 39 വിയറ്റ്‌നാമീസ് കുടിയേറ്റക്കാര്‍ ലോറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഡ്രൈവറെ നരഹത്യാക്കുറ്റം ചുമത്തി ജയിലലിടയ്ക്കാന്‍ കോടതി ഉത്തരവ്. 10 മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ലോറി ഡ്രൈവറും Co Down സ്വദേശിയുമായ Eamon Harrison എന്ന 24കാരനെ ജീവപര്യന്തം തടവിലിടാന്‍ Old Bailey കോടതി ഉത്തരവിട്ടത്. Eamon Harris-നൊപ്പം ആളുകളെ കടത്താന്‍ സഹായിച്ചതിന് കൂട്ടുപ്രതികളായ Basildon സ്വദേശി Gheorghe Nica (43), Christopher Kennedy (24), Valentin Calota (38), സംഘത്തിന്റെ നേതാവായ Ronan Hughes എന്നിവര്‍ക്കും തടവുശിക്ഷ ലഭിക്കും. കേസിലുള്‍പ്പെട്ട എട്ട് പേര്‍ ഇംഗ്ലിഷുകാരാണ്. 3 പേരെ കൂടി പ്രതി ചേര്‍ക്കാനും പ്രോസിക്യൂഷന്‍ തീരുമാനമുണ്ട്.

2019 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. Zeebrugge-യില്‍ നിന്നും Purfleet-ലേയ്ക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 39 വിയറ്റ്‌നാം സ്വദേശികള്‍ ലോറിക്ക് പുറകിലെ അറയില്‍ വായു ലഭിക്കാതെയും, അസഹനീയമായ ചൂടേറ്റും മരണപ്പെടുകയായിരുന്നു. മരിച്ചവരില്‍ 15 മുതല്‍ 44 വയസ് വരെയുള്ളവരാണ് ഉണ്ടായിരുന്നത്. ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ കുടിയേറ്റക്കാരില്‍ ഒരാള്‍ക്ക് 13,000 യൂറോ നിരക്കിലാണ് മറുരാജ്യത്ത് എത്തിക്കുന്നതിനായി ഇവര്‍ ഈടാക്കിയത്. ലോറിയിലോ, ബോട്ടിലോ എത്തിക്കാമെന്നും, വിഐപി സൗകര്യം ചെയ്തുനല്‍കാമെന്നുമായിരുന്നു വാഗ്ദാനം. Nica, Hughes എന്നിവരുടെ നേതൃത്വത്തില്‍ 18 മാസത്തോളം ഇവര്‍ ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തിവന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

മനുഷ്യക്കടത്തിന് പരമാവധി 14 വര്‍ഷമാണ് നിയമപരമായ ശിക്ഷ. ഇതിനൊപ്പം നരഹത്യ കൂടിയാകുമ്പോള്‍ ശിക്ഷ ആജീവനാന്തം നീളും.

അത്യാഗ്രഹികളായ പ്രതികളുടെ അലംഭാവമാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് അന്വേഷണോദ്യോഗസ്ഥനായ എസക്‌സ് പൊലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ Daniel Stoten പറഞ്ഞു. മൃഗങ്ങളെ പോലും ഇത്തരത്തില്‍ ആരും കയറ്റിയയ്ക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ജോലിയും മെച്ചപ്പെട്ട ജീവിതവും തേടിയെത്തുന്ന പലരും ഇത്തരത്തില്‍ മനുഷ്യക്കടത്തുകാരുടെ കൈയില്‍ പെട്ടുപോകാറുണ്ട്. ഇവരില്‍ നിന്നും പണം വാങ്ങി, ആവശ്യമായ രേഖകളില്ലാതെ തന്നെ മറുരാജ്യത്ത് എത്തിക്കാമെന്നാണ് മനുഷ്യക്കടത്തുകാര്‍ വാഗ്ദാനം നല്‍കുന്നത്. യാത്രയ്ക്കിടെ ആരോഗ്യപ്രശ്‌നങ്ങളാലും, മറ്റ് അപകടങ്ങളില്‍ പെട്ടും പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: