കോവിഡ് കാരണം ജോലി നഷ്ടമായവര്‍ക്ക് ദ്രുതഗതിയില്‍ തൊഴിലില്ലായ്മാ വേതനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍

കൊറോണയെത്തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മാ പ്രശ്‌നത്തിന് പരിഹാരമായി സര്‍ക്കാര്‍ കൊണ്ടുവന്ന പകര്‍ച്ചവ്യാധി തൊഴിലില്ലായ്മാ വേതനം (PUP) കാര്യക്ഷമമായി നല്‍കാന്‍ പുതിയ ക്രമീകരണങ്ങളുമായി സാമൂഹികരക്ഷാ വകുപ്പ്. ലെവല്‍-5 ലോക്ക് ഡൗണ്‍ വീണ്ടും നിലവില്‍ വന്നതോടെ ആയിരക്കണക്കിന് പേര്‍ വീണ്ടും തൊഴില്‍രഹിതരാകുന്നത് മുന്നില്‍ക്കണ്ടാണ് സാമൂഹികരക്ഷാ മന്ത്രി Heather Humphreys-ന്റെ പ്രഖ്യാപനം. സഹായത്തിന് അര്‍ഹരായവര്‍ക്ക് കാലതാമസമില്ലാതെ ഉടനടി തൊഴിലില്ലായ്മാ വേതനം ലഭിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ക്രിസ്മസ് കാലത്ത് ഈ വേതനത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കകം വേതനമെത്തിക്കുന്ന തരത്തിലാണ് പുതിയ നടപടി. www.MyWelfare.ie എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.

ഡിസംബര്‍ 18 മുതല്‍ 22 വരെ അപേക്ഷ നല്‍കിയവര്‍ക്ക് ഡിംസബര്‍ 24ന് പണം ലഭിക്കും.

ഡിസംബര്‍ 23ന് അപേക്ഷ നല്‍കുന്നവര്‍ക്ക് ഡിസംബര്‍ 30ന് സഹായധനം ലഭിക്കും.

ഡിസംബര്‍ 24ന് വേതനത്തിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഡിസംബര്‍ 31നും, 25 മുതല്‍ 31 വരെ അപേക്ഷിക്കുന്നവര്‍ക്ക് ജനുവരി 5നും വേതനം ലഭ്യമാകുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.

കൊറോണയെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട എല്ലാവര്‍ക്കും വേതനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ജോലി നഷ്ടപ്പെടുന്നവരെ സഹായിക്കാനും സര്‍ക്കാര്‍ സന്നദ്ധരാണ്. ഉടനടി സഹായം ലഭിക്കാനാണ് ആളുകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ കണക്കനുസരിച്ച് 277,700 പേര്‍ക്ക് ഈ ആഴ്ച തൊഴിലില്ലായ്മാ വേതനം ലഭിക്കാനുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ കര്‍ശമാക്കിയതോടെ കൂടുതലാളുകള്‍ക്ക് ജോലി നഷ്ടപ്പെടാനാണ് സാധ്യത. ഇത് അപേക്ഷകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.

Share this news

Leave a Reply

%d bloggers like this: