ലോക്ക് ഡൗണ്‍ ബാധകമല്ല; ഡബ്ലിന്‍ മൃഗശാല തുറക്കാന്‍ അനുമതി

രാജ്യത്ത് ലെവല്‍-5 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഡബ്ലിന്‍ മൃഗശാല തുറന്നുപ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍. മൃഗശാലയിലേയ്ക്ക് കുടുംബങ്ങളെ ആകര്‍ഷിക്കാനായി നടത്തിയ ഫണ്ട് റെയ്‌സിങ് കാംപെയ്ന്‍ വന്‍ വിജയമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. Save Dublin Zoo എന്ന പേരില്‍ നടത്തിയ കാംപെയ്‌നിലൂടെ 2.7 മില്യണ്‍ യൂറോയിലേറെയാണ് സമാഹരിച്ചത്. മൃഗശാലയ്ക്ക് പിന്തുണ നല്‍കിയവര്‍ക്ക് അധികൃതര്‍ നന്ദി രേഖപ്പെടുത്തുയും ചെയ്തു.

തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും 27 മുതല്‍ കൗണ്ടികളില്‍ യാത്രാനിയന്ത്രണങ്ങളുള്ളതിനാല്‍ ഡബ്ലിനിലുള്ളവര്‍ക്ക് മാത്രമേ മൃഗശാല സന്ദര്‍ശിക്കാനാകൂ. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. ഡബ്ലിന് പുറത്ത് നിന്നും ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കും.

മൃഗങ്ങളുടെ ഭക്ഷണത്തിനായി മാത്രം മാസം 500,000 യൂറോ വേണ്ടിവരുന്നുണ്ടെന്നാണ് കണക്ക്. കൊറോണബാധ കാരണം സന്ദര്‍ശകരുടെ തിരക്ക് കുറഞ്ഞ് പ്രധാന വരുമാനം നിലച്ചതോടെ പല ജീവികളുടെയും നിലനില്‍പ്പ് ഭീഷണിയിലുമാണ്.

Share this news

Leave a Reply

%d bloggers like this: