ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി അധികൃതര്‍. എര്‍പോര്‍ട്ടിലെത്തുന്നതിന് മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്റ്റ് ചെയ്ത റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. അനിശ്ചിത കാലത്തേയ്ക്കാണ് നിലവിലെ നിയന്ത്രണം.

അതേസമയം ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എത്തിയ ശേഷം 14 ദിവസത്തേയ്ക്ക് ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം.

ചൊവ്വാഴ്ച 5,325 പേര്‍ക്കാണ് അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം മുന്‍ ദിവസം 102 ആയിരുന്നെങ്കില്‍ ഇന്നലെ അത് 840 ആയി കുതിച്ചുയര്‍ന്നു. 17 മരണവും ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 2,282 ആയി. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ കോവിഡിനെ പിടിച്ചുകെട്ടാനാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ Tony Holohan-ഉം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: