അയർലണ്ടിൽ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാൻ GP-മാർക്കും ഫാർമസിസ്റ്റുകൾക്കും അനുമതി

1.5 മില്യണോളം വരുന്ന ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യാനായി ജനറല്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും (GP) ഫാര്‍മസിസ്റ്റുകള്‍ക്കും അനുമതി നല്‍കാന്‍ ഐറിഷ് മന്ത്രിസഭയുടെ തീരുമാനം. ഇതിനായി 91 മില്യണ്‍ യൂറോ മാറ്റിവയ്ക്കും.

കുത്തിവെപ്പ് നല്‍കുന്ന ഓരോ ഡോസ് വാക്‌സിനും 25 യൂറോയും, പ്രോസസിങ് ഫീയായി 10 യൂറോ വീതവും ഇവര്‍ക്ക് ലഭിക്കും. (യു.കെയില്‍ ഇത് 12 പൗണ്ട് മാത്രമാണ് ആണ്.) രണ്ട് ഡോസ് നല്‍കേണ്ടതിനാല്‍ GP-മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ഓരോ ആള്‍ക്കും കുത്തിവെപ്പ് നല്‍കുമ്പോള്‍ 60 യൂറോ വീതം വേതനം ലഭിക്കും. മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ മണിക്കൂറില്‍ 120 യൂറോ ആണ് വേതനം. തീരുമാനത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ GP-മാരെയും ഫാര്‍മസിസ്റ്റുകളെയും എത്രയും വേഗം വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കി സജ്ജരാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

അതേസമയം St. Johns Ambulance സര്‍വീസിലെ വൈദഗ്ദ്ധ്യം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ഡെന്റിസ്റ്റുകള്‍ എന്നിവരെയും കുത്തിവെപ്പ് നല്‍കാന്‍ സജ്ജരാക്കാന്‍ HSE ശ്രമിക്കുന്നുണ്ട്. നിലവില്‍ ജനങ്ങള്‍ക്ക് Pfizer വാക്‌സിന്‍ കുത്തിവെപ്പ് നല്‍കാനായി 4,000-ഓളം പേര്‍ക്കാണ് അയര്‍ലണ്ടില്‍ ട്രെയ്‌നിങ് നല്‍കിയിട്ടുള്ളത്.

GP സര്‍ജറി പ്രകാരം വാക്‌സിന്‍ ആദ്യം ലഭിക്കുക 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാകുമെന്ന് Irish Medical Organization (IMO) വ്യക്തമാക്കി. ശേഷം 85 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കും.

ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 94,000 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രി Stephen Donnelly പറഞ്ഞു. ആകെ ജനസംഖ്യയുടെ 1.9% വരും ഇത്. ഇതില്‍ 71,000 പേര്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരും, 23,000 പേര്‍ കെയര്‍ ഹോമുകളിലെ ജീവനക്കാരുമാണ്. അടുത്ത ഞായറാഴ്ചയോടെ 140,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഡോസ് ലഭിച്ച ചിലര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കാനുള്ള നടപടികളും ഈ ആഴ്ച ആരംഭിക്കും.

EU ഇതുവരെ രണ്ട് വാക്‌സിനുകളാണ് കോവിഡിനെതിരെ ഫലപ്രദമെന്ന് കാണിച്ച് അനുമതി നല്‍കിയിട്ടുള്ളത്: Pfizer/BioNTech, Moderna എന്നിവ. Oxford/Astrazenica വാക്‌സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് European Medicines Agency ജനുവരി 29-ന് തീരുമാനമെടുക്കും.

Share this news

Leave a Reply

%d bloggers like this: