ഡബ്ലിൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് നാളെ സ്ഥാനമേൽക്കും ; ചടങ്ങുകൾ ലൈവ്

ഡബ്ലിൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ബിഷപ്പ് ഡെർമൊട്ട് ഫാരെൽ  (Dermot Farrell ) നാളെ സ്ഥാനമേൽക്കു. ഡബ്ലിനിലെ സെന്റ് മേരീസ് പ്രൊ കത്തീഡ്രലിൽ നാളെ രാവിലെ 10.30 – നു പ്രത്യേക കുർബാന മധ്യേയാണ് സ്ഥാനാരോഹണ ചടങ്ങുകൾ.

ചടങ്ങുകളിൽ നിയുക്ത ബിഷപ്പിനൊപ്പം സ്ഥാനമൊഴിയുന്ന ആർച്ച്ബിഷപ്പ്  Diarmuid Martin,  ആർച്ച്ബിഷപ്പ്  Jude Thaddeus Okolo, Apostolic Nuncio to Ireland എന്നിവർ പങ്കെടുക്കും.  കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചടങ്ങുകളിൽ പൊതുജന പങ്കാളിത്തം ഉണ്ടാവില്ല, ചടങ്ങുകൾ ഓൺലൈൻ ആയി സ്ട്രീം ചെയ്യുന്നതാണ്.

1954 -ൽ കൗണ്ടി വെസ്റ്റ് മീത്തിൽ ജനിച്ച ബിഷപ്പ് ഫാരെൽ 7 മക്കളിൽ മൂത്ത കുട്ടിയായിരുന്നു. 2018 ലാണ് ബിഷപ്പായി സ്ഥാനം ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 29 -നാണ് 66 -കാരനായ   ബിഷപ്പ് ഫാരലിനെ ഡബ്ലിൻ  ആർച്ച് ബിഷപ്പായി പോപ്പ് ഫ്രാൻസിസ് നിയമിച്ചത്.

ഡബ്ലിൻ അതിരൂപതാ വെബ്സൈറ്റിലും , ഫേസ്ബുക്കിലും സ്ഥാനാരോഹണ ചടങ്ങുകൾ ലൈവ് സ്ട്രീം ഉണ്ടാവും .

https://www.facebook.com/DublinDiocese/
https://www.dublindiocese.ie/watch-listen-live/

നീണ്ട 17 വർഷത്തെ സേവനത്തിനു ശേഷമാണ് ആർച്ച് ബിഷപ്പ്  Diarmuid Martin സ്ഥാനമൊഴിയുന്നത്.

Share this news

Leave a Reply

%d bloggers like this: